ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണി അകലും മുമ്പേ ഫ്‌ലഷ് ഈറ്റിംഗ് ഡിസീസ് പൊട്ടിപ്പുറപ്പെട്ടു; മെല്‍ബണിലെ തീരപ്രദേശങ്ങളല്ലാത്ത ഇടങ്ങളില്‍ ആദ്യമായി ബുറുലി അള്‍സര്‍ കേസുകള്‍; പ്രാണി കടിച്ചത് പോലുള്ള പുണ്ണുണ്ടാക്കുന്നത് ബാക്ടീരിയ

ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണി അകലും മുമ്പേ ഫ്‌ലഷ് ഈറ്റിംഗ് ഡിസീസ് പൊട്ടിപ്പുറപ്പെട്ടു; മെല്‍ബണിലെ തീരപ്രദേശങ്ങളല്ലാത്ത ഇടങ്ങളില്‍ ആദ്യമായി ബുറുലി അള്‍സര്‍ കേസുകള്‍; പ്രാണി കടിച്ചത് പോലുള്ള പുണ്ണുണ്ടാക്കുന്നത് ബാക്ടീരിയ
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണി ഇനിയും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലെന്നിരിക്കേ പുതിയൊരു രോഗത്തെക്കുറിച്ചുള്ള വാര്‍ത്ത മെല്‍ബണില്‍ നിന്നെത്തിയത് കടുത്ത ആശങ്കയേറ്റുന്നു. ഫ്‌ലഷ് ഈറ്റിംഗ് ഡിസീസ് എന്ന പേരിലറിയപ്പെടുന്ന രോഗമാണ് മെല്‍ബണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെല്‍ബണിലെ നോണ്‍-കോസ്റ്റല്‍ ഭാഗങ്ങളിലാണിത് കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഇതാദ്യമായി ഇത്തരം നിരവധി കേസുകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എസെന്‍ഡന്‍, മൂനീ പോണ്ട്‌സ്, ബ്രുന്‍സ് വിക്ക് ഏരിയകളിലാണ് ബുറുലി അള്‍സര്‍ എന്ന ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നിരവധി കേസുകള്‍ ഈ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചുവെന്ന മുന്നറിയിപ്പ് ചീഫ് ഹെല്‍ത്ത് ഓഫീസറായ പ്രഫ. ബ്രെറ്റ് സട്ടന്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പൊതു ഉറവിടത്തില്‍ നിന്നായിരിക്കാം രോഗം പകര്‍ന്നതെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നത്. ബാക്ടീരിയം കാരണമുള്ള ഈ രോഗബാധയെ തുടര്‍ന്ന് തൊലിപ്പുറത്ത് പ്രാണി കടിച്ചത് പോലുള്ള വ്രണങ്ങളാണുണ്ടാകുന്നത്.

ചിലര്‍ക്ക് ഇതിനെ തുടര്‍ന്ന് കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. തുടര്‍ന്ന് ഇത് വളര്‍ന്ന് തൊലിപ്പുറത്ത് പുണ്ണ് പോലെ രൂപാന്തരം പ്രാപിച്ച് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യും.ഇത് വളരെ വേദനാജനകമായ അവസ്ഥയാണെന്നാണ് പുതിയ കേസുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ ഏരിയകളില്‍ ഈ രോഗം അപകടകരമായി പടരുന്നതിനുള്ള സാധ്യത കുറവാണെന്നാണ് അധികൃതര്‍ സമാധാനിപ്പിക്കുന്നത്.എന്നാല്‍ വിക്ടോറിയയിലെ തീരപ്രദേശങ്ങളല്ലാത്ത ഇടങ്ങളില്‍ ഈ രോഗം ആദ്യമായിട്ടാണ് പടരാന്‍ തുടങ്ങിയിരിക്കുന്നതെന്നത് ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends