ഓസ്‌ട്രേലിയ പരമാധികാരം ആര്‍ക്കും പണയം വച്ചിട്ടില്ലെന്ന് ചൈനക്ക് മുന്നറിയിപ്പ്; സിന്‍ജിയാംഗില്‍ ഉയിഗുര്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഓസ്‌ട്രേലി രംഗത്തെത്തിയതിന് ചൈന ഭീഷണി മുഴക്കിയതിനോടുള്ള പ്രതികരണം; ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വഷളായി

ഓസ്‌ട്രേലിയ പരമാധികാരം ആര്‍ക്കും പണയം വച്ചിട്ടില്ലെന്ന് ചൈനക്ക് മുന്നറിയിപ്പ്; സിന്‍ജിയാംഗില്‍ ഉയിഗുര്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഓസ്‌ട്രേലി രംഗത്തെത്തിയതിന് ചൈന ഭീഷണി മുഴക്കിയതിനോടുള്ള പ്രതികരണം;  ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വഷളായി
രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കും പണയം വയ്ക്കില്ലെന്നും അതിനെ വിലപേശാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. സിന്‍ജിയാംഗില്‍ ഉയിഗുര്‍ മുസ്ലീങ്ങള്‍ അടക്കമുളള ന്യൂനപക്ഷങ്ങളെ ചൈന കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും ഇരകളാക്കുന്നതിനെതിരെ ഓസ്‌ട്രേലിയ ശബ്ദിച്ചതില്‍ ചൈന കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ഓസ്‌ട്രേലിയ.ഇതോടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.

തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം വച്ച് വിലപേശാമെന്ന് ആരും ആഗ്രഹിക്കേണ്ടെന്നാണ് ചൈനയുടെ പേര് പരാമര്‍ശിക്കാതെ ഓസ്‌ട്രേലിയന്‍ ട്രേഡ് മിനിസ്റ്ററായ ഡാന്‍ ടെഹാന്‍ ബുധനാഴ്ച മുന്നറിയിപ്പേകിയിരിക്കുന്നത്. സിന്‍ജിയാംഗിലെ മനുഷ്യത്വരഹിത പീഡനങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയ മറ്റ് നിരവധി രാജ്യങ്ങള്‍ക്കൊപ്പം അണിചേരുന്നതിനെതിരെ ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസിഡര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ടെഹാന്‍ കടുത്ത ഭാഷയില്‍ ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചൈനയില്‍ ഒരു മില്യണിലധികം ഉയിഗുര്‍ മുസ്ലീങ്ങളെയും മറ്റ് തുര്‍കിക് മുസ്ലീങ്ങളെയും ലേബര്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുന്നുവെന്നും മനുഷ്യത്വരഹിതമായ പീഡങ്ങള്‍ക്ക് ഇരകളാക്കുന്നുവെന്നും ആക്ടിവിസ്റ്റുകളും യുഎന്‍ എക്‌സ്പര്‍ട്ടുകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends