ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവര്‍ കുടുങ്ങും; ഇവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ;വാക്‌സിനേഷനെക്കുറിച്ച് തെറ്റിദ്ധാരണ പരപത്തുന്നവര്‍ പെടുമെന്

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവര്‍ കുടുങ്ങും; ഇവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ;വാക്‌സിനേഷനെക്കുറിച്ച് തെറ്റിദ്ധാരണ പരപത്തുന്നവര്‍ പെടുമെന്
ഓസ്‌ട്രേലിയ ത്വരിതഗതിയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുന്നതിനിടെ അതിനെ തുരങ്കം വയ്ക്കാനും നിരവധി പേര്‍ രംഗത്തുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇത് പ്രകാരം വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ ടിജിഎ മുന്നറിയിപ്പേകുന്നു. ഇതോടെ വാക്‌സിനേഷനെക്കുറിച്ച് തെറ്റിദ്ധാരണ പരപത്തുന്നവര്‍ പെടുമെന്നുറപ്പായിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വാക്സിനെടുക്കാനായി ജനങ്ങള്‍ മുന്‍പോട്ടു വരണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതനിടെ വാക്സിനേഷനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതേറുന്നുണ്ട്. ഈ വിധത്തിലുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കോമണ്‍വെല്‍ത്ത് ക്രിമിനല്‍ കോഡ് ആക്ട് ലംഘനത്തിന് ഫെഡറല്‍ പൊലീസില്‍ അറിയിക്കുമെന്നാണ് ടിജിഎ മുന്നറിയിപ്പേകുന്നത്.

കോവിഡ് 19 വാക്സിനേഷനെക്കുറിച്ച് ജൂലിയന്‍ ഹില്‍ എം പി നല്‍കിയ ഫേസ്ബുക് പോസ്റ്റിന് വന്ന ഒരു കമന്റ് ചൂണ്ടിക്കാട്ടിയാണ് ടിജിഎ ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്ത് രക്തം കട്ട പിടിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ചാല്‍, കൊവിഡ് വാക്സിനുകള്‍ മരണകാരണമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള ടിജിഎ യുടെ റിപ്പോര്‍ട്ട് അദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

പക്ഷേ കോവിഡ് വാക്സിന്‍ 210 മരണങ്ങള്‍ക്ക് കാരണമായി എന്ന തെറ്റായ സന്ദേശമായിരുന്നു ഈ ഫേസ്ബുക് പോസ്റ്റിന് താഴെ ലഭിച്ച കമന്റകളിലൊന്ന്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള റിപ്പോര്‍ട്ടിന് തന്നെ ഇത്തരം തെറ്റായ കമന്റുകള്‍ നല്‍കുന്നത് ആശങ്കാജനകമാണെന്ന് ടിജിഎ മുന്നറിയിപ്പേകുന്നു..ഇത്തരം പ്രചരണങ്ങള്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നതെന്നും, രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഠഏഅ അറിയിച്ചു. മാത്രമല്ല, തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് ഫെഡറല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ടിജിഎ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends