ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്‍ ജിപി ക്ലിനിക്കുകളിലൂടെ പ്രദാനം ചെയ്യാന്‍ നീക്കം; ഇതിനായി 500 ജിപി ക്ലിനിക്കുകളെ തുടക്കത്തില്‍ സജ്ജമാക്കും ; ലക്ഷ്യം 40നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ കൂടുതല്‍ വാക്‌സിനെത്തിക്കല്‍

ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്‍ ജിപി ക്ലിനിക്കുകളിലൂടെ പ്രദാനം ചെയ്യാന്‍ നീക്കം; ഇതിനായി 500 ജിപി ക്ലിനിക്കുകളെ തുടക്കത്തില്‍ സജ്ജമാക്കും ; ലക്ഷ്യം 40നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ കൂടുതല്‍ വാക്‌സിനെത്തിക്കല്‍
ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്‍ ജിപി ക്ലിനിക്കുകളില്‍ നിന്ന് സ്വീകരിക്കാന്‍ സാധിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതിനായി 500 ക്ലിനിക്കുകളാണ് സജ്ജമാക്കിയിരിക്കുന്നത്.രാജ്യത്ത് കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കാനായിട്ടാണ് കൂടുതല്‍ ജിപി ക്ലിനിക്കുകളില്‍ കൂടി വാക്‌സിന്‍ വിതരണം നടത്താനുള്ള നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 40 വയസിനും 59 വയസിനും മധ്യേയുളളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്.

വാക്‌സിന്‍ വിതരണത്തിലെ പുതിയ നീക്കത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുന്നത് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ മൈക്കല്‍ കീഡാണ്.ഇതിന് പുറമെ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ 800 ക്ലിനിക്കുകളെ കൂടി ഫൈസര്‍ വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കുന്നുണ്ട്.അബ്ഒറിജിനല്‍ കമമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള സംഘടനകളും ഇത്തരത്തില്‍ വാക്‌സിന്‍ വിതരണത്തിനായി മുന്നിട്ടിറങ്ങും. വരാനിരിക്കുന്ന മാസങ്ങളില്‍ പ്രതിവാരം ആറ് ലക്ഷത്തോളം ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ ജനങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ സെപ്റ്റംബറോടെ ഫൈസര്‍ വാക്‌സിന്‍ വിതരണം വീണ്ടും വര്‍ധിപ്പിക്കുമെന്നുമാണ് ഗവണ്‍മെന്റ് പറയുന്നത്. നാളിതുവരെ 82 ലക്ഷം പേരാണ് ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്ത് വാക്‌സിന്‍ വിതരണം ഇത്തരത്തില്‍ പുരോഗതിക്കുമ്പോഴും ചിലര്‍ പലവിധ കാരണങ്ങളാല്‍ ഇനിയും വാക്‌സിനേഷനോട് മുഖം തിരിക്കുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends