ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ലോക്ക്ഡൗണിനാല്‍ പണിയില്ലാതായവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് സാമ്പത്തിക പിന്തുണ; 500 ഡോളര്‍ ധനസഹായത്തിനായി അര്‍ഹതപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം; ഒരാഴ്ച കഴിഞ്ഞും നീളുന്ന ലോക്ക്ഡൗണിനാല്‍ തൊഴിലില്ലാതായവരേറെ

ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ലോക്ക്ഡൗണിനാല്‍ പണിയില്ലാതായവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് സാമ്പത്തിക പിന്തുണ; 500 ഡോളര്‍ ധനസഹായത്തിനായി അര്‍ഹതപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം; ഒരാഴ്ച കഴിഞ്ഞും നീളുന്ന ലോക്ക്ഡൗണിനാല്‍ തൊഴിലില്ലാതായവരേറെ
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ . ഇത് പ്രകാരം ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ 500 ഡോളര്‍ ധനസഹായം നല്‍കും. അര്‍ഹരായവര്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാമെന്നാണ് റിപ്പോര്‍ട്ട്.എന്‍എസ്ഡബ്ല്യൂവില്‍ കൊവിഡ് ബാധ വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ഒരാഴ്ചയിലേറെ ആയി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് തൊഴിലില്ലാതായിരിക്കുന്നത്.

ഈ മാസം ഒമ്പത് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതില്‍ അടുത്തയാഴ്ച നിര്‍ണായകമാണെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ പറയുന്നു. നിലവിലെ സ്ഥിതി പരിഗണിച്ച് സിഡ്‌നി, വേവേര്‍ലി, വൂളാര, ഇന്നര്‍ വെസ്റ്റ്, റാന്‍ഡ്വിക്, കാനഡ ബേ, ബേ സൈഡ്, ഗ്രെയ്റ്റര്‍ സിഡ്‌നി, ബ്ലൂ മൗണ്ടന്‍സ്, സെന്‍ട്രല്‍ കോസ്റ്റ്, വള്ളോംഗോങ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഫെഡറല്‍ സര്‍ക്കാര്‍ കൊവിഡ് ഡിസാസ്റ്റര്‍ പെയ്‌മെന്റ്‌റ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അര്‍ഹരായവരെ കണ്ടെത്തിയ ഒറ്റത്തവണയായിട്ടാണ് സഹായധനം നല്‍കാന്‍ പോകുന്നത്. ഗവണ്‍മെന്റ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുകയോ ചെയ്യുന്നവര്‍ക്കാണ് ധനസഹായത്തിനായി അപേക്ഷിക്കാന്‍ സാധിക്കുന്നത്.

ധനസഹായത്തിനുളള മാനദണ്ഡങ്ങള്‍

1-17 വയസ്സിന് കൂടുതലുള്ളവരാകണം.

2-ലോക്ക്ഡൗണ്‍ ആരംഭിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം വരുമാനം നഷ്ടമായെന്ന് തെളിയിക്കണം

3-ലീവ് ആനുകൂല്യങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കണം.

3-പണമായോ നിക്ഷേപമായോ 10,000 ഡോളറിന് മേല്‍ ഉണ്ടാവാന്‍ പാടില്ല. അതായത് 11,000 ഡോളര്‍ സമ്പാദ്യം ഉണ്ടെങ്കില്‍ ഈ ധനസഹായത്തിന് അര്‍ഹതയുണ്ടാവില്ല.

4-സെന്റര്‍ലിങ്ക് ആനുകൂല്യങ്ങള്‍, കൊവിഡ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നവര്‍ക്ക് ഈ തുകക്ക് അര്‍ഹതയില്ല.

5-പെര്‍മനന്റ് റെസിഡന്റ് അഥവാ വര്‍ക്ക് വിസയില്‍ ഉള്ളവരാകണം


Other News in this category



4malayalees Recommends