ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ലീവ് കുമിഞ്ഞ് കൂടുന്നു; നാട്ടിലേക്ക് പോകാനോ ഓസ്‌ട്രേലിയയില്‍ ചുറ്റാനോ കോവിഡ് കാരണം സാധിക്കുന്നില്ല; അധികമാകുന്ന ലീവിനെ പലവിധത്തില്‍ പ്രയോജനപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ മല്ലൂസ്...!

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ലീവ് കുമിഞ്ഞ് കൂടുന്നു; നാട്ടിലേക്ക് പോകാനോ ഓസ്‌ട്രേലിയയില്‍ ചുറ്റാനോ കോവിഡ് കാരണം സാധിക്കുന്നില്ല; അധികമാകുന്ന ലീവിനെ പലവിധത്തില്‍ പ്രയോജനപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ മല്ലൂസ്...!
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് കോവിഡ് കാരണം നാട്ടിലേക്ക് വരാന്‍ സാധിക്കാത്തതിനാല്‍ അവരുടെ ലീവ് കുന്ന് കൂടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ലീവ് സ്വരുക്കൂട്ടി വച്ച് കേരളത്തിലേക്ക് അവധിക്ക് വരുന്നത് മിക്ക മലയാളികളുടെയും ശീലമാണ്. എന്നാല്‍ കോവിഡ് കാരണം ഓസ്‌ട്രേലിയ അന്താരാഷ്ട്ര യാത്രകള്‍ നിരോധിച്ചതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബ ാധ മൂലം ഇടക്കിടെ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ നിരവധി പേര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതും അവര്‍ ലീവ് എടുക്കുന്നത് കുറച്ചിരിക്കുകയാണ്.

മിക്ക മലയാളികളും തങ്ങളുടെ വാര്‍ഷിക ലീവ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഈ വര്‍ഷം വലയുന്നത്. എന്നാല്‍ ചിലരാകട്ടെ ഈ അവധികളെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയെന്നും സൂചനയുണ്ട്.ഇവരില്‍ ചിലര്‍ വീട് നവീകരിക്കാനാണ് ഈ അവധിക്കാലം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. വീടിന്റെ സജീവത നിലനിര്‍ത്താനുള്ള പരിഷ്‌കാരങ്ങള്‍ ക്രിയാത്മകമായി നിര്‍വഹിക്കാന്‍ അവധിക്കാലം ചെലവഴിക്കുമെന്നാണ് ചിലര്‍ പറയുന്നത്.

തങ്ങളുടെ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ്അധികമുള്ള ലീവിനെ ചിലര്‍ പ്രയോജനപ്പെടുത്തുന്നത്. ചിലരാകട്ടെ തങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്നതും സമയക്കുറവ് മൂലം പരിപോഷിപ്പിക്കപ്പെടാതെ കിടക്കുന്നതുമായ ചില കഴിവുകളെ വളര്‍ത്താനാണീ അവധിക്കാലം പ്രയോജനപ്പെടുത്തുന്നത്.അതായത് വായനക്കും എഴുത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് ചിലര്‍ ലക്ഷ്യമിടുന്നത്. ചിലരാകട്ടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി ഓണ്‍ലൈനില്‍ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും ഈ കാലത്തെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നുണ്ട്.

Other News in this category



4malayalees Recommends