ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം; ഇവരെ സംരക്ഷിക്കാനായി പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം; ഇവരെ സംരക്ഷിക്കാനായി പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇമിഗ്രേഷന്‍ മിനിസ്റ്ററും തൊഴിലാളി പ്രതിനിധികളും രംഗത്തെത്തി. കോവിഡ് മഹാമാരിക്ക് മുമ്പ് ഓസ്‌ട്രേലിയയിലെ രണ്ട് മില്യണ്‍ താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികള്‍ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നുവെന്ന് അവര്‍ എടുത്ത് കാട്ടുന്നു.

അതായത് അവരെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലിയെടുപ്പിച്ചിരുന്നുവെന്നും പ്രതിഫലം നല്‍കിയിരുന്നില്ലെന്നും വിവേചനം പ്രകടിപ്പിച്ചിരുന്നുവെന്നും അധിക്ഷേപിച്ചിരുന്നുവെന്നും വിസ റദ്ദാക്കുമെന്ന ഭീഷണികള്‍ക്ക് വിധേയരാക്കിയിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും തൊഴിലിടങ്ങളില്‍ കടുത്ത സമ്മര്‍ദത്തിനും പീഡനങ്ങള്‍ക്കും വിധേയരായിരുന്നുവെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസ് തിങ്കളാഴ്ച പാര്‍ലിമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ സമര്‍പ്പിച്ച സബ്മിഷനില്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

ഇത്തരം തൊഴിലാളികള്‍ വംശീയ പരമായ അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അധിക്ഷേപങ്ങള്‍ക്കും ഇരകളാകുന്നുവെന്നും ഈ സബ്മിഷന്‍ വെളിപ്പെടുത്തുന്നു. നിയമപരമായി ലഭ്യമാക്കേണ്ടുന്ന ചുരുങ്ങിയ വേതനത്തേക്കാള്‍ വളരെ കുറച്ച് വേതനം മാത്രമേ നിരവധി മൈഗ്രന്റ് ഫാം വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നുള്ളുവെന്നുവെന്നാണ് യുണൈറ്റഡ് വര്‍ക്കേര്‍സ് യൂണിയന്‍ ആരോപിക്കുന്നത്. കോവിഡിന് ശേഷം ഓസ്‌ട്രേലിയ കുടിയേററ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നിരിക്കുന്നതിനാല്‍ അവര്‍ക്ക് മുമ്പുണ്ടായിരുന്ന പരിതാപകരമായ അവസ്ഥകള്‍ ഇല്ലാതാക്കണമെന്ന ആവശ്യം പരക്കെ ശക്തമാകുന്നുണ്ട്.

കുടിയേറ്റ തൊഴിലാളികളെ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ അലെക്‌സ് ഹാക്ക് തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. രാജ്യത്തെ കോവിഡില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ഇടമായി ഓസ്‌ട്രേലിയയെ മാറ്റേണ്ടിയിരിക്കുന്നുവെന്നും അതിനായി കുടിയേറ്റ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കേണ്ടിയിരിക്കുന്നുവെന്നുമാണ് മിനിസ്റ്റര്‍ ഏവരെയും ഓര്‍മിപ്പിക്കുന്നത്.

Other News in this category



4malayalees Recommends