റോസി ജോസഫിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരാഞ്ജലികള്‍

റോസി ജോസഫിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരാഞ്ജലികള്‍
ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80)അന്തരിച്ചു. അങ്കമാലി പടയാട്ടില്‍ കുടുബാ0ഗാമാണ് പരേത. സംസ്‌കാരം സെപ്റ്റംബര്‍ 28ചൊവ്വാഴ്ച വൈകുന്നേരം 3മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുകയും എലിഞ്ഞിപ്ര സെയ്ന്റ് ഫ്രാന്‍സിസ് അസ്സിസി ആശ്രമദേവാലയ സെമിത്തെരിയില്‍ കുടുംബ കല്ലറയില്‍ അടക്കുന്നതാണ്.

മക്കള്‍ :സൈബിന്‍ പാലാട്ടി (യുകെ ), ഓല്‍ബിന്‍ പാലാട്ടി (അയര്‍ലണ്ട് ).

മരുമക്കള്‍ : ടാന്‍സി പാലാട്ടി (യുകെ ), ജെന്നി പാലാട്ടി (അയര്‍ലണ്ട് ).


കൊച്ചുമക്കള്‍ :സിബിന്‍, കെവിന്‍, ബെഞ്ചമിന്‍, ആദിമോള്‍, ആദിക്കുട്ടന്‍.

സഹോദരങ്ങള്‍ :മേരി ഡേവിഡ്, ട്രീസ സ്റ്റീഫന്‍, സി. ഫ്രാന്‍സി എഫ് സി സി, ജെമ്മ പോള്‍ (ജര്‍മ്മനി ), ജോളി എം പടയാട്ടില്‍ (ജര്‍മ്മനി ), ആന്റു.


റോസി ജോസെഫിന്റെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികളായ ഗോപാലപിള്ള, ജോണ്‍ മത്തായി, ജോസഫ് ഗ്രിഗറി, ജോസ് കുംബ്ലുവേലില്‍, ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍, ജിമ്മി ഡേവിഡ്, അജി അക്കരക്കാരന്‍, പോള്‍ വര്‍ഗീസ്, വേണുഗോപാല്‍, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ് എബ്രഹാം, ജോണ്‍സണ്‍ ദേവസ്യ, ലാലി ഫിലിപ്പ്, എല്‍ദോ വര്‍ഗീസ്, പ്രസാദ് ജോണ്‍, ബേബി, സോണി സില്‍വി, ഡോ :ഗ്രേഷ്യസ് സൈമണ്‍,ജോജി വര്‍ഗീസ്, മാത്യു ചെറിയാന്‍, വെങ്കിടെഷ്, കൂടാതെ മറ്റു ഭാരവാഹികള്‍, മെമ്പേഴ്‌സ്, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Other News in this category4malayalees Recommends