ആയിരക്കണക്കിന് ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായ് സമരം ; സിഡ്‌നിയുടെ ഇന്നര്‍ വെസ്റ്റില്‍ ബസ് ഡ്രൈവര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നു ; ശമ്പള കുറവില്‍ ഇനി തുടരാനാകില്ലെന്ന് ജീവനക്കാര്‍

ആയിരക്കണക്കിന് ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായ് സമരം ; സിഡ്‌നിയുടെ ഇന്നര്‍ വെസ്റ്റില്‍ ബസ് ഡ്രൈവര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നു ; ശമ്പള കുറവില്‍ ഇനി തുടരാനാകില്ലെന്ന് ജീവനക്കാര്‍
ബസിനെ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേരെ വലയ്ക്കുന്നതാണ് സിഡ്‌നിയിലെ ഇന്നര്‍ വെസ്റ്റിലെ ബസ് ഡ്രൈവര്‍മാരുടെ സമരം. കൂടുതല്‍ സമയത്തെ ജോലിയും കുറച്ച് വരുമാനവും ഇനിയും തുടരാനാകില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.

Sydney bus drivers will strike over the coming week which will delay commuters.

ഇന്നര്‍ വെസ്റ്റിലേയും സിറ്റിയിലെ സതേണ്‍ സബേര്‍ബിലേയും ബസ് ഗതാഗതം തടസ്സപ്പെടും. വ്യാഴാഴ്ച വെളുപ്പിന് നാലു മണി മുതല്‍ ആറു മണി വരെയും വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതല്‍ 7 മണി വരേയും തിങ്കളാഴ്ച 24 മണിക്കൂറും പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 6ന് യാത്രക്കാര്‍ വലയുമെന്ന് ചുരുക്കം.

ന്യൂസൗത്ത് വെയില്‍സ് ഗവണ്‍മെന്റിന്റെ പ്രൈവറ്റൈസേഷന്‍ ജീവനക്കാരെ ബാധിക്കുമെന്ന് ബസ് യൂണിയന്‍ വ്യക്തമാക്കുന്നു

ചെറിയ വരുമാനം, കൂടുതല്‍ സമയം ജോലി, അവധികളും കുറവ്, ഇതാണ് തങ്ങളുടെ നിലവിലെ അവസ്ഥയെന്ന് ട്രാം ആന്‍ഡ് ബസ് ഡിവിഷന്‍ സെക്രട്ടറി ഡേവിഡ് ബാബിന്യൂ പറയുന്നു. സമരം ഉള്‍പ്പെടെ തങ്ങള്‍ക്ക് അത്ര താത്പര്യമില്ല, എന്നാല്‍ മറ്റ് നിവൃത്തിയില്ല. യാത്രക്കാര്‍ ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബസിനെ ആശ്രയിച്ച് മത്രം യാത്ര ചെയ്യുന്ന ഇന്നര്‍ വെസ്റ്റിലേയും സൗത്തേണ്‍ സബര്‍ബ് റൂട്ടിലേയും ജനങ്ങള്‍ ബുദ്ധിമുട്ടും. കൂടുതല്‍ സമയം നഷ്ടമാകുന്ന അവസ്ഥയാകും. എന്നാല്‍ സമരമല്ലാതെ മറ്റ് വഴിയില്ലെന്ന് യൂണിയനും വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends