പ്രധാനമന്ത്രി പദം ഉപേക്ഷിക്കാന്‍ മനസ്സില്ല! ബോറിസ് ജോണ്‍സണ്‍ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും; മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ ഇനിയും ബാല്യം ബാക്കി?

പ്രധാനമന്ത്രി പദം ഉപേക്ഷിക്കാന്‍ മനസ്സില്ല! ബോറിസ് ജോണ്‍സണ്‍ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും; മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ ഇനിയും ബാല്യം ബാക്കി?

തനിക്ക് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെയ്ക്കാന്‍ താല്‍പര്യമില്ലെന്ന് ബോറിസ് ജോണ്‍സണ്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കസേരയില്‍ തുടരാനും, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനുമാണ് തന്റെ മോഹമെന്ന് ബോറിസ് വെളിപ്പെടുത്തി.


ബോറിസ് ജോണ്‍സനെ നം.10ല്‍ തുടരാന്‍ ടോറി അംഗങ്ങള്‍ക്കിടയില്‍ വോട്ടിംഗ് നടത്താനായി പ്രചരണം നയിക്കുന്ന ലോര്‍ഡ് പീറ്റര്‍ ക്രൂഡാസാണ് ഈ വിവരം പുറത്തുവിട്ടത്. ചെക്കേഴ്‌സില്‍ വെച്ച് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായാണ് ക്രൂഡാസ് അറിയിക്കുന്നത്.

'സംഭവിച്ച കാര്യങ്ങളിലുള്ള രോഷം തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് ബോറിസ് പറഞ്ഞു. എന്നിരുന്നാലും പ്രധാനമന്ത്രിയായി തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബോറിസ് പറഞ്ഞു', ലോര്‍ഡ് ക്രൂഡാസ് ഡെയ്‌ലി ടെലിഗ്രാഫിനോട് വ്യക്തമാക്കി.

എന്നാല്‍ പ്രധാനമന്ത്രി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചതായും, താഴെയിറങ്ങാനുള്ള ഉദ്ദേശം വ്യക്തമാക്കിയെന്നും നം.10 വക്താവ് പ്രതികരിച്ചു. പ്രഖ്യാപിച്ച് പോയ രാജി പിന്‍വലിക്കാന്‍ അവസരം കിട്ടിയാല്‍ ഒരു നിമിഷം പാഴാക്കാതെ അത് നടപ്പാക്കുമെന്ന് ബോറിസ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാണ് ബോറിസ് ആഗ്രഹിക്കുന്നതെന്നും ലോര്‍ഡ് ക്രൂഡാസ് പറയുന്നു.
Other News in this category



4malayalees Recommends