വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ടു! നവവധുവിനെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്യൂട്ട്‌കെയ്‌സില്‍ അടച്ച് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു; കൊലനടത്തിയ ശേഷം ഭാര്യ കാണാനില്ലെന്ന് പരാതിയും?

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ടു! നവവധുവിനെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്യൂട്ട്‌കെയ്‌സില്‍ അടച്ച് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു; കൊലനടത്തിയ ശേഷം ഭാര്യ കാണാനില്ലെന്ന് പരാതിയും?

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മധുവിധു ആഘോഷത്തിലായിരിക്കും നവവധൂവരന്‍മാര്‍. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിനങ്ങള്‍ ഇത് തന്നെയാകും. എന്നാല്‍ ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രസക്തിയൊന്നും പറയാന്‍ കഴിയില്ല. ഡേറ്റിംഗും, വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ച് കുട്ടികളെ പ്രസവിച്ചതിന് ശേഷമാകും പലപ്പോളും ഇവിടെ വിവാഹങ്ങള്‍.


എന്തായാലും വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട നവവധുവിനെ വരന്‍ കൊന്ന് സ്യൂട്ട്‌കെയ്‌സില്‍ അടച്ചെന്നാണ് കോടതിയില്‍ എത്തിപ്പെട്ടിരിക്കുന്ന ഒരു കേസ്. 45-കാരനായ തോമസ് നട്ടാണ് 52-കാരി ഡോണ്‍ വാക്കറെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്നത്.

വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് വാക്കറുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ വീടിന് പിന്നിലെ കൃഷിയിടത്തില്‍ കാടുപിടിച്ച് കിടന്ന സ്ഥലത്ത് ഉപേക്ഷിച്ച സ്യൂട്ട്‌കെയ്‌സിലാണ് മൃതദേഹം കിടന്നിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നട്ട് പോലീസിനെ വിളിച്ച് ഭാര്യയെ കാണാതായെന്ന് അറിയിച്ചത്. രാവിലെ 9.30ന് തൊട്ടുടുത്തുള്ള മകളെ കാണാനായി ഇറങ്ങിയ വാക്കര്‍ തിരിച്ചെത്തിയില്ലെന്നാണ് നട്ട് അറിയിച്ചത്. അമ്മയെ അന്വേഷിച്ച് വെസ്റ്റ് യോര്‍ക്ക്ഷയറിലെ വീടിന് ചുറ്റുമുള്ള പ്രദേശത്ത് കാറില്‍ കുട്ടികള്‍ക്കൊപ്പം കറങ്ങിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നട്ട് ഭാര്യയെ തലയ്ക്കടിച്ചും, ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിന് ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ നട്ട് വിവാഹശേഷം ഭാര്യ വിഷാദത്തിലായെന്നും ഇതിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴാണ് കൊല നടത്തിയതെന്നും വെളിപ്പെടുത്തിയിരുന്നു.
Other News in this category



4malayalees Recommends