അടി, ഇടി, വെല്ലുവിളി; സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം, ദേശീയ സുരക്ഷയും ചര്‍ച്ചയാക്കി ടോറി നേതൃപോരാട്ടം; ലിസ് ട്രസിനെ മറികടക്കാന്‍ ഋഷി സുനാകിന് സമയം കുറവ്; ചൈനയെ വിദ്യാഭ്യാസ മേഖലയില്‍ അഴിച്ചുവിട്ടത് ട്രസ്?

അടി, ഇടി, വെല്ലുവിളി; സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം, ദേശീയ സുരക്ഷയും ചര്‍ച്ചയാക്കി ടോറി നേതൃപോരാട്ടം; ലിസ് ട്രസിനെ മറികടക്കാന്‍ ഋഷി സുനാകിന് സമയം കുറവ്; ചൈനയെ വിദ്യാഭ്യാസ മേഖലയില്‍ അഴിച്ചുവിട്ടത് ട്രസ്?

ടോറി നേതൃത്വ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ആശയസംവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. വിഭിന്നമായ കാഴ്ചപ്പാടുള്ള ഋഷി സുനാകും, ലിസ് ട്രസും ആശയങ്ങള്‍ അവതരിപ്പിച്ച് പോരാടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ വഴിയൊരുക്കുമെന്ന ആശങ്കയാണ് പലരും മുന്നോട്ട് വെയ്കക്ുന്നത്.


ഇരുസ്ഥാനാര്‍ത്ഥികളും തമ്മില്‍ നടന്ന ചാനല്‍ സംവാദത്തില്‍ സമ്പദ് വ്യവസ്ഥയും, ഇമിഗ്രേഷനും പുറമെ യുകെ ദേശീയ സുരക്ഷയും പ്രധാന വിഷയങ്ങളായി. യുകെ വിദ്യാഭ്യാസ മേഖലയില്‍ ചൈനയുടെ സ്വാധീനം സംബന്ധിച്ച് ലിസ് ട്രസ് അടുത്തിടെ നിലപാട് മാറ്റിയെന്ന് ഋഷി സുനാക് ക്യാംപ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കവെ യുകെയുടെ കോണ്‍ഫിസ്‌കസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ കാല്‍ശതമാനത്തിലേക്ക് വഴിതുറന്നത് ട്രസാണെന്നാണ് വിമര്‍ശനം.

സ്‌കൂളുകളിലും, യൂണിവേഴ്‌സിറ്റികളിലും ചൈനീസ് സ്ഥാപനങ്ങളുടെ സാന്നിധ്യം ടോറി ബാക്ക്‌ബെഞ്ചിലെ ചൈനീസ് വിരോധികള്‍ക്ക് ആശങ്കയുള്ള വിഷയമാണ്. പ്രത്യേകിച്ച് ബീജിംഗിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ ആയുധമായി മാറുമെന്നാണ് വിശ്വാസം.

ചൈനയുടെ ഭാഗത്ത് നിന്നുള്ള ഭീഷണി സംബന്ധിച്ച നിലപാട് ട്രസ് ഇപ്പോള്‍ മാറ്റിയെന്നും സുനാക് ക്യാംപ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ചൈനയ്‌ക്കെതിരെ സുനാകിന് മൃദുസമീപനമാണെന്നാണ് ട്രസ് പ്രചരിപ്പിക്കുന്നത്. ഋഷി സുനാക് പ്രധാനമന്ത്രിയാകുന്നതിനെ ചൈനീസ് ദേശീയ മാധ്യമങ്ങള്‍ പ്രശംസിച്ചതാണ് ഇവര്‍ ആയുധമാക്കുന്നത്.
Other News in this category



4malayalees Recommends