രാജ്ഞിയുടെ ക്ഷണം നിരസിച്ചോ? ഹാരിയും, മെഗാനും ബാല്‍മൊറാല്‍ സമ്മര്‍ ബ്രേക്കില്‍ രാജ്ഞിയെ സന്ദര്‍ശിക്കില്ല; രണ്ട് മക്കളെ കൂട്ടി പേരക്കുട്ടിയും, ഭാര്യയും എത്തുമെന്ന രാജ്ഞിയുടെ മോഹം നടക്കില്ല!

രാജ്ഞിയുടെ ക്ഷണം നിരസിച്ചോ? ഹാരിയും, മെഗാനും ബാല്‍മൊറാല്‍ സമ്മര്‍ ബ്രേക്കില്‍ രാജ്ഞിയെ സന്ദര്‍ശിക്കില്ല; രണ്ട് മക്കളെ കൂട്ടി പേരക്കുട്ടിയും, ഭാര്യയും എത്തുമെന്ന രാജ്ഞിയുടെ മോഹം നടക്കില്ല!

ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും, അവരുടെ രണ്ട് മക്കള്‍ക്കും ഒപ്പം ഒരു സമ്മര്‍ അവധിക്കാലം. രാജ്ഞി കണ്ട ആ സ്വപ്‌നം നടക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ട്. ബാല്‍മൊറാല്‍ എസ്‌റ്റേറ്റില്‍ സമ്മര്‍ ഇടവേളയെടുത്ത് നീങ്ങിയ തന്നോടൊപ്പം സമയം ചെലവിടാന്‍ രാജ്ഞി സസെക്‌സ് ദമ്പതികളെ ക്ഷണിച്ചിരുന്നെങ്കിലും ഇത് നിരാകരിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.


മൂന്ന് വയസ്സുള്ള ആര്‍ച്ചിക്കും, ഒരു വയസ്സുകാരന്‍ ലിലിബെറ്റിനും ഒപ്പം ഇതുവരെ ലഭിക്കാത്ത സമയം ചെലവിടാമെന്ന പ്രതീക്ഷയിലായിരുന്നു രാജ്ഞി. സ്‌കോട്ട്‌ലണ്ടിലെ വസതിയില്‍ ഹാരിയുടെ കുടുംബത്തിനായി ഒരുക്കം നടത്താന്‍ രാജ്ഞി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചാള്‍സും, വില്ല്യമും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഇല്ലാത്തതിനാല്‍ അവരെ കൂട്ടിമുട്ടേണ്ട കാര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാനമായി 2018ല്‍ ബാല്‍മൊറാലില്‍ എത്തിയ ദമ്പതികള്‍ അടുത്ത ഏതാനും മാസങ്ങളില്‍ സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചന.

ഹാരിയും, മെഗാനും കുട്ടികളുമായി എത്തിച്ചേര്‍ന്നാല്‍ അത്ഭുതമാകുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തിയിരുന്നു. ഹാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി യുഎസില്‍ തന്നെ തുടരാനാണ് ഈ ഘട്ടത്തില്‍ ഇവരുടെ തീരുമാനം.

രാജ്ഞിയുടെ ക്ഷണം ലഭിക്കാത്തത് മൂലമാണ് 37-കാരനായ ഹാരിയും, 40-കാരി മെഗാനും എത്തിച്ചേരാത്തതിന് പിന്നിലെന്നാണ് പേജ് 6 റിപ്പോര്‍ട്ട്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ ഏകദേശം 15 മിനിറ്റ് മാത്രമാണ് മുത്തശ്ശി സസെക്‌സ് ദമ്പതികളെ കണ്ടത്.
Other News in this category



4malayalees Recommends