പിടിച്ചുനില്‍ക്കാന്‍ വെട്ടിക്കുറയ്ക്കല്‍ തന്നെ പോംവഴി! എനര്‍ജി ബില്ലുകളിലെ വാറ്റ് 5% കുറയ്ക്കുമെന്ന് ആണയിട്ട് ഋഷി സുനാക്; കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 160 പൗണ്ട് അടിച്ചുതെറിപ്പിക്കും; പ്രധാനമന്ത്രിയായാല്‍ ഈ വിന്ററില്‍ തന്നെ നടപടി

പിടിച്ചുനില്‍ക്കാന്‍ വെട്ടിക്കുറയ്ക്കല്‍ തന്നെ പോംവഴി! എനര്‍ജി ബില്ലുകളിലെ വാറ്റ് 5% കുറയ്ക്കുമെന്ന് ആണയിട്ട് ഋഷി സുനാക്; കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 160 പൗണ്ട് അടിച്ചുതെറിപ്പിക്കും; പ്രധാനമന്ത്രിയായാല്‍ ഈ വിന്ററില്‍ തന്നെ നടപടി

ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ ഉയര്‍ത്തിയാല്‍ ഈ വിന്ററില്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്ലുകളുടെ തീവിലയില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഋഷി സുനാക്. എനര്‍ജി ബില്ലുകളിലെ വാറ്റ് വെട്ടിക്കുറച്ച് ഈ ആശ്വാസം അതിവേഗത്തില്‍ ലഭ്യമാക്കുമെന്നാണ് മുന്‍ ചാന്‍സലറുടെ വാഗ്ദാനം.


ടോറി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് അടുത്ത പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്ന ഋഷി സുനാക് ഇതുവരെ പ്രചരണങ്ങളില്‍ നികുതി വരുമാനം കുറയ്ക്കുന്ന നടപടികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ എതിരാളി ലിസ് ട്രസാകട്ടെ നികുതി വെട്ടിക്കുറവില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടെയാണ് കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ നിന്നും 160 പൗണ്ട് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് സുനാക് പ്രഖ്യാപിച്ചത്.

വാറ്റ് കുറയ്ക്കുന്നതിനെ ഇതുവരെ എതിര്‍ത്ത് നിന്ന ഋഷി സുനാക് ഈ ഒക്ടോബറില്‍ മറ്റൊരു നിരക്ക് വര്‍ദ്ധന കൂടി സംഭവിക്കുന്ന ഘട്ടത്തില്‍ ഇത് കുറയ്ക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചത് മത്സരത്തില്‍ മുന്നേറാന്‍ സഹായിക്കുമോയെന്ന് വ്യക്തമായിട്ടില്ല. കൂടാതെ കൂടുതല്‍ ആളുകളെ ജോലിയിലേക്ക് എത്തിക്കാനായി ബെനഫിറ്റ് നല്‍കുന്ന രീതിയിലും മാറ്റം വരുത്തുമെന്ന് സുനാക് പ്രഖ്യാപിച്ചു.

ഈ വര്‍ഷം രണ്ട് തവണ ഉയരുന്ന ബില്ലുകളില്‍ നിന്നും ആശ്വാസമേകാന്‍ സുരക്ഷാ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സുനാക് നിര്‍ബന്ധിതനായിരുന്നു. ഇതിന് പുറമെയാണ് പുതിയ പദ്ധതി. വിന്ററില്‍ എനര്‍ജി പ്രൈസ് ക്യാപ് 3000 പൗണ്ടിന് മുകളിലേക്ക് ഉയരുമെന്നാണ് ആശങ്ക.

നികുതി കുറയ്ക്കാന്‍ താന്‍ തയ്യാറെങ്കിലും ഇതിന് പണപ്പെരുപ്പം നിയന്ത്രണ വിധേയമാകണെമന്നാണ് ഋഷി ആവര്‍ത്തിക്കുന്നത്. വാറ്റ് കുറയ്ക്കാന്‍ തയ്യാറല്ലെന്ന് പലകുറി പറഞ്ഞ മുന്‍ ചാന്‍സലറുടെ യു-ടേണിനെ ലിസ് ട്രസ് ക്യാംപെയിന്‍ വിമര്‍ശിച്ചു.
Other News in this category



4malayalees Recommends