അണുബാധയുണ്ടെന്ന് സംശയം ; പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റുപോയ ടിന്നിലടച്ച ചില ഭക്ഷ്യ വസ്തുക്കള്‍ തിരികെയെടുക്കുന്നു ; ഒരിക്കലും ഇവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

അണുബാധയുണ്ടെന്ന് സംശയം ; പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റുപോയ ടിന്നിലടച്ച ചില ഭക്ഷ്യ വസ്തുക്കള്‍ തിരികെയെടുക്കുന്നു ; ഒരിക്കലും ഇവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം
ടെസ്‌കോ, മോറിസണ്‍സ്, അസ്ഡ എന്നിങ്ങനെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റുപോയ ചില ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കള്‍ തിരികെ എടുക്കുന്നു. അണുബാധയുണ്ടെന്ന സംശയത്തിലാണ് പ്രമുഖ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് മടക്കി വിളിക്കുന്നത്. ജോണ്‍ വെസ്റ്റ് ബോണ്‍ലെസ്റ്റ് സാര്‍ഡൈന്‍സ് ഇന്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍, ജോണ്‍ വെസ്റ്റ് സാര്‍ഡൈന്‍സ് ഇന്‍ ഒലീവ് ഓയില്‍ എന്നീ ഉത്പന്നങ്ങളാണ് തിരികെ വാങ്ങാന്‍ കമ്പനി തന്നെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവയില്‍ അണുബാധയുണ്ടായിരുന്നുവെന്ന സംശയത്തിലാണ് ഉത്പാദകരായ ജോണ്‍ വെസ്റ്റ് ഈ നിര്‍ദ്ദേശം നല്‍കിയത്. യുകെയിലെ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കപ്പെടുന്ന ഈ വസ്തുക്കള്‍ ഭക്ഷിക്കുന്നത് സുരക്ഷിതമല്ല. ജോണ്‍ വെസ്റ്റ് ബോണ്‍ലെസ്സ് സാര്‍ഡൈന്‍സ് ഇന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍, പാക്ക് വലിപ്പം 95 ഗ്രാം, ബാച്ച് കോഡ് 109,110,111,112,113 എന്ന ഉത്പന്നവും ജോണ്‍ വെസ്റ്റ് സാര്‍ഡൈന്‍സ് ഇന്‍ ഒലീവ് ഓയില്‍ , പാക്ക് 120 ഗ്രാം, ബാച്ച് കോഡ് 109,110,111,112,114 എന്നിവയുമാണ് തിരിച്ചുവിളിച്ചത്. ഇക്കാര്യം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മേല്‍പറഞ്ഞ ഇനം വാങ്ങിയിട്ടുണ്ടെങ്കില്‍ കഴിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ആവശ്യപ്പെട്ടു. വാങ്ങിയ കടയില്‍ തിരിച്ചു നല്‍കി മുഴുവന്‍ തുകയും തിരിച്ചു വാങ്ങാം. രസീതില്ലെങ്കിലും മുഴുവന്‍ തുകയും ആവശ്യപ്പെടാം.തര്‍ക്കമുണ്ടായാല്‍ നിര്‍മ്മാതാക്കളായ ജോണ്‍ വെസ്റ്റുമായി ബന്ധപ്പെടാനും ഇവര്‍ ആവശ്യപ്പെടുന്നു. ഫുഡ് സേഫ്റ്റി ഏജന്‍സിയുടെ വെബ് സൈറ്റിലും ഇതു വിശദമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends