ന്യൂ സൗത്ത് വെയില്‍സിലെ ആശുപത്രികളില്‍ രോഗികള്‍ അനാവശ്യമായി മരിക്കുന്നു; കാത്തിരിപ്പ് സമയം മൂന്നാംകിട രാജ്യങ്ങളുടെ അവസ്ഥയിലെന്ന് തെളിവ് നല്‍കി ഡോക്ടര്‍

ന്യൂ സൗത്ത് വെയില്‍സിലെ ആശുപത്രികളില്‍ രോഗികള്‍ അനാവശ്യമായി മരിക്കുന്നു; കാത്തിരിപ്പ് സമയം മൂന്നാംകിട രാജ്യങ്ങളുടെ അവസ്ഥയിലെന്ന് തെളിവ് നല്‍കി ഡോക്ടര്‍

ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാത്തിരിക്കുന്ന രോഗികള്‍ അനാവശ്യമായി മരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ഡോക്ടര്‍. മൂന്നാംകിട ലോകരാജ്യങ്ങളിലെ അവസ്ഥയാണ് പല ആശുപത്രികളിലും സംജാതമായിരിക്കുന്നതെന്നാണ് എന്‍എസ്ഡബ്യു പാര്‍ലമെന്ററി ഇന്‍ക്വയറിയില്‍ ഒരു ഡോക്ടര്‍ വ്യക്തമാക്കി.


ആശുപത്രികളിലെത്തുന്ന ആംബുലന്‍സുകള്‍ രോഗികളെ പുറത്തിറക്കാന്‍ സാധിക്കാതെ കുടുങ്ങുന്നതിന്റെയും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇതിനെ നേരിടുന്നത് എങ്ങിനെയെന്നുമാണ് അപ്പര്‍ ഹൗസ് ഇന്‍ക്വയറി പരിശോധിച്ചത്.

വെസ്‌റ്റേണ്‍ സിഡ്‌നിയില്‍ ജോലി ചെയ്യുന്ന എമര്‍ജന്‍സി മെഡിസിന്‍ സ്റ്റാഫ് സ്‌പെഷ്യലിസ്റ്റ് ജെയിംസ് ടാഡ്രോസാണ് രോഗികളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ദിവസേന ഡോക്ടര്‍മാര്‍ പരാജയപ്പെടുകയാണെന്ന് വ്യക്തമാക്കിയത്.

നല്ല മെഡിക്കല്‍ പരിചരണം നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റേണ്‍ സിഡ്‌നിയില്‍ ഉള്‍പ്പെടെ പല ആശുപത്രികളും 100% കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്‍ക്വയറിയില്‍ വ്യക്തമായി.
Other News in this category4malayalees Recommends