നമ്മള്‍ മൂന്നാം ലോകമഹായുദ്ധത്തിന് അരികില്‍; മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; ജോര്‍ദാനിലെ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതോടെ ജോ ബൈഡനെ കടന്നാക്രമിച്ച് മുന്‍ പ്രസിഡന്റ്

നമ്മള്‍ മൂന്നാം ലോകമഹായുദ്ധത്തിന് അരികില്‍; മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; ജോര്‍ദാനിലെ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതോടെ ജോ ബൈഡനെ കടന്നാക്രമിച്ച് മുന്‍ പ്രസിഡന്റ്
ലോകം മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണെന്ന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ജോര്‍ദാനില്‍ ഇറാന്‍ പിന്തുണയുള്ള ഭീകരര്‍ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയതോടെയാണ് ഉത്തരവാദിത്വം പ്രസിഡന്റ് ബൈഡന്റെ തലയില്‍ ചുമത്താന്‍ ട്രംപ് ശ്രമിക്കുന്നത്.

ബൈഡന്‍ ഭരണകൂടത്തിന്റെ ദുര്‍ബലതയെയും, കീഴടങ്ങലിനെയുമാണ് മുന്‍ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചത്. സിറിയന്‍ അതിര്‍ത്തിയില്‍ നടന്ന ചാവേര്‍ ഡ്രോണ്‍ അക്രമണത്തിലാണ് അമേരിക്കന്‍ സൈനികര്‍ മൃത്യു വരിച്ചത്.

താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ലെന്നാണ് ട്രംപിന്റെ വാദം. കൊലപാതകങ്ങളെ കുറിച്ച് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ഇടവെയാണ് ട്രംപ് ബൈഡനെ വിമര്‍ശിക്കുന്നതിനൊപ്പം തന്റെ കഴിവ് എടുത്ത് പറയാന്‍ ശ്രമിച്ചത്.

എന്നാല്‍ ദേശീയ സുരക്ഷാ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യുക്തിയില്ലെന്നും, നമ്മുടെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്നവരുമാണെന്ന് ബൈഡന്‍ ഭരണകൂടം തിരിച്ചടിച്ചു. ജോര്‍ദാനിലെ ടവര്‍ 22-ല്‍ നിന്നും എട്ട് അമേരിക്കന്‍ സൈനികരെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഭീകരാക്രണണം.

Other News in this category



4malayalees Recommends