Australia

ക്യൂന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കോവിഡ് മുന്നറിയിപ്പ്; കാരണം സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട കോവിഡ് രോഗിയായ സ്ത്രീ വിവിധ ഇടങ്ങളില്‍ കറങ്ങിയത്; രോഗം ബാധിച്ച സ്ത്രീ ബ്രിസ്ബാനിലേക്ക് വന്നത് ബുധനാഴ്ച
കടുത്ത കോവിഡ് മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് രംഗത്തെത്തി. ഇത് പ്രകാരം സ്‌റ്റേറ്റിലെ വിവിധ ഇടങ്ങളെ സര്‍ക്കാര്‍ കോവിഡ് മുന്നറിയിപ്പിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചസ് ക്ലസ്റ്ററുമായി ബന്ധമുള്ള ഒരു സ്ത്രീ ക്യൂന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡ് മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നുള്ള കോവിഡുകാരി ക്യൂന്‍സ്ലാന്‍ഡിലെ ഏതെല്ലാം പ്രദേശങ്ങളാണ് സന്ദര്‍ശിച്ചതെന്ന ഒരു പട്ടിക അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്രിസ്ബാനിലേക്ക് ബുധനാഴ്ച രാവിലെ 9.30ന് വെര്‍ജിന്‍ വിമാനമായ വിഎ925ലെത്തുമ്പോള്‍ സിഡ്‌നിക്കാരിക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ബ്രിസ്ബാനിലും സണ്‍ഷൈന്‍ കോസ്റ്റിലും ഇവര്‍ സന്ദര്‍ശിച്ച വിവിധ ഇടങ്ങളില്‍

More »

സിഡ്‌നിയില്‍ നാളെ മുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; കാരണം നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതിയ കോവിഡ് ബാധ;പൊതു ഇന്‍ഡോര്‍ സ്‌പേസുകളിലും നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാള്‍ മാത്രം;ഹോസ്പിറ്റാലിറ്റി വെന്യൂകളിലും ആരാധനാലയങ്ങളിലും 300 പേരുടെ പരിധി
സിഡ്‌നിയില്‍ നാളെ മുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ സാമൂഹിക വ്യാപനത്തിലൂടെയുള്ള പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ മറ്റ് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകളും ടെറിട്ടെറികളും ഗ്രേറ്റര്‍

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ പ്രോബ്ലം ഗാംബ്ലിംഗ് വര്‍ധിച്ച് വരുന്നു;2015നും 2018നും ഇടയില്‍ ഇത്തരം ചൂതാട്ടത്തില്‍ ഇരട്ടി വര്‍ധനവ്; ടെറിട്ടെറിയില്‍ 23,300 പേര്‍ പ്രശ്‌നക്കാരായ ഗാംബ്ലര്‍മാരായി മാറിക്കഴിഞ്ഞു
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ പ്രോബ്ലം ഗാംബ്ലിംഗ് വര്‍ധിച്ച് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരം പ്രശ്‌നം ടെറിട്ടെറിയിലുണ്ടെന്ന് തുറന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയെന്ന കാര്യവും സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.മെന്‍സീസ് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് റിസര്‍ച്ച്

More »

കാന്‍ബറ സര്‍ക്കാര്‍ പ്രാദേശിക ബിസിനസുകളെ സഹായിക്കുന്നതിനായി ഇറക്കിയ ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വാങ്ങാനാരുമില്ല; അഞ്ച് ലക്ഷം ഡോളറിന്റെ വൗച്ചറുകളില്‍ ചെലവായത് വെറും കാല്‍ഭാഗം മാത്രം;3,50,000 ഡോളറിന്റെ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താനാളില്ല
പ്രാദേശിക ബിസിനസുകളെ സഹായിക്കുന്നതിനുള്ള കാന്‍ബറയുടെ ശ്രമങ്ങള്‍ ഫലവത്തായില്ലെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്ന അഞ്ച് ലക്ഷം ഡോളറോളം മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍  വെറും കാല്‍ഭാഗം മാത്രമേ ഇവിടുത്തുകാര്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.ബിസിനസുകളെ കൈപിടിച്ചുയര്‍ത്തുന്നതിനുളള സര്‍ക്കാരിന്റെ ഈ

More »

സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചുകളിലെ പുതിയ കോവിഡ് ക്ലസ്റ്റര്‍ ആശങ്കയേറ്റുന്നു; പ്രദേശവുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് വിവിധ സ്റ്റേറ്റുകളും ടെറിട്ടെറികളും; ക്ലസറ്ററുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളുണ്ടാകും
 സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചുകളിലെ പുതിയ 17 കോവിഡ് കേസുകളടങ്ങിയ ക്ലസ്റ്ററിന്റെ ഉറവിടത്തെക്കുറിച്ചറിയാന്‍ ജെനോമിക് ടെസ്റ്റ് ഉടന്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച റിസള്‍ട്ടുകള്‍ വൈകാതെ പുറത്ത് വരുകയും ചെയ്യും. നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഈ 17 കേസുകളും പ്രാദേശികമായ പകര്‍ച്ചകളാണെന്നതും ആശങ്കയേറ്റുന്നുണ്ട്.  ഇതിനെ തുടര്‍ന്ന്

More »

ഓസ്‌ട്രേലിയക്കാരുടെ ക്രിസ്മസ് ഷോപ്പിംഗില്‍ ഇപ്പാവശ്യം വ്യാപകമായ മാറ്റം ; കസ്റ്റമര്‍മാര്‍ നേരിട്ട് ക്രിസ്മസ് സാധനങ്ങള്‍ വാങ്ങാന്‍ റീട്ടെയിലര്‍മാരിലേക്കെത്തുന്നു; ലോക്ക്ഡൗണില്‍ പെരുകിയ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്നും ജനം സ്റ്റോറുകളിലേക്ക് തിരിയുന്നു
കോവിഡ് കാരണം ഓസ്‌ട്രേലിയക്കാരുടെ ക്രിസ്മസ് ഷോപ്പിംഗില്‍ ഇപ്പാവശ്യം വ്യാപകമായ മാറ്റം വന്ന് തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന്  ഓണ്‍ലൈന്‍ ഷോപ്പിംഗ് പെരുകുകയും റീട്ടെയിലര്‍മാരുടെ കച്ചവടം കുറയുകയും ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം നേരെ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. പ്രാദേശികമായുള്ള റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നാണ് കോവിഡ് ഭീഷണിയില്ലാതെ കൂടുതല്‍

More »

ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും; ബീഫ് ഉല്‍പന്നങ്ങള്‍ക്കും കല്‍ക്കരിക്കും വൈനിനും ഏര്‍പ്പെടുത്തിയ നിരോധനം വെറും സാമ്പിള്‍ വെടിക്കെട്ട്
ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നിരോധനവും നിയന്ത്രണങ്ങളും വര്‍ധിച്ചു വരുന്നുവെന്ന് റിപ്പോര്‍ട്ട്. ബീഫ് ഉല്‍പന്നങ്ങള്‍ക്കും കല്‍ക്കരിക്കും മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതല്‍ നിരോധനങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍

More »

സിഡ്‌നിയിലെ ഡാര്‍ലിംഗ് പോയിന്റില്‍ 2020ലെ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹോം വാല്യൂവായ 7.06 മില്യണ്‍ ഡോളര്‍; കോവിഡ് പ്രതിസന്ധിക്കിടയിലും ലക്ഷ്വറി ഹോം മാര്‍ക്കറ്റ് കരകയറുന്നു; ഓസ്‌ട്രേലിയയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ശക്തം
സിഡ്‌നിയിലെ ഡാര്‍ലിംഗ് പോയിന്റില്‍ 2020ലെ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹോം വാല്യൂ രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ലക്ഷ്വറി ഹോം മാര്‍ക്കറ്റ് കരകയറുന്നതിനിടെയാണിത് സംഭവിച്ചിരിക്കുന്നത്.  ഇത് പ്രകാരം സിഡ്‌നിയിലെ നിരവധി കിഴക്കന്‍ സബര്‍ബുകളില്‍ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹൗസിംഗ് വാല്യൂസാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കോര്‍ ലോജിക്ക്

More »

നോര്‍ത്തേണ്‍ ടെറിട്ടെറി കോവിഡ് റോഡ് ബോര്‍ഡര്‍ പട്രോളുകള്‍ അവസാനിപ്പിക്കുന്നു; അടുത്ത ആഴ്ച മുതല്‍ എട്ട് റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകളില്ല; മൂന്ന് പ്രധാനപ്പെട്ട റോഡ് എന്‍ട്രി പോയിന്റുകളിലെ പട്രോള്‍ തുടരുമെങ്കിലും അടുത്ത വര്‍ഷം ഇവയും ഇല്ലാതാകും
 നോര്‍ത്തേണ്‍ ടെറിട്ടെറി കോവിഡ് റോഡ് ബോര്‍ഡര്‍ പട്രോളുകള്‍  അവസാനിപ്പിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി എട്ട് റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ ആരംഭിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകളില്‍ ഓഫീസര്‍മാര്‍ നിലകൊള്ളുന്നത് 2021 ആരംഭത്തോടെ വേണ്ടെന്ന് വയ്ക്കുമെന്നാണ് ചീഫ് മിനിസ്റ്റര്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത