യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, യുവതി ഗുരുതരാവസ്ഥയില്‍

യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, യുവതി ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് യുവതിയെ തീ കൊളുത്തി. നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.അയിരൂര്‍ സ്വദേശിനിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60ശതമാനം പൊള്ളലേറ്റുവെന്നാണ് സൂചന.


കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. ബൈക്കിലെത്തി യുവതിയെ തടയുകയായിരുന്നു.

നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം


Other News in this category



4malayalees Recommends