ബിജെപിയെ കര്‍ണ്ണാടകത്തില്‍ ഒറ്റ അക്കത്തില്‍ നിര്‍ത്തും;കോഴക്കളിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനില്‍ക്കുന്നു;കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ജെ ഡി എസ് സഖ്യം തകരില്ല; രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍

ബിജെപിയെ കര്‍ണ്ണാടകത്തില്‍ ഒറ്റ അക്കത്തില്‍ നിര്‍ത്തും;കോഴക്കളിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനില്‍ക്കുന്നു;കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ജെ ഡി എസ് സഖ്യം തകരില്ല; രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ ശക്തിപ്രാപിക്കാന്‍ തന്ത്രങ്ങളുമായി ബി.ജെ.പി സജീവമായി തന്നെയുണ്ട്. അതിനായി കോണ്‍ഗ്രസ്സ് എം എല്‍ എ മാരെ തങ്ങളുടെ വരുതിയിലാക്കാന്‍ കോഴ നല്‍കിയുള്ള ബിജെപിയുടെ ശ്രമവും തുടരുകയാണ്.ഇതിനിടയിലാണ് ബിജെപിയെ കര്‍ണ്ണാടകത്തില്‍ ഒറ്റ അക്കത്തില്‍ നിര്‍ത്തുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനകളെ അല്‍പ്പം പേടിയോടെ തന്നെ ബിജെപി നേതാക്കള്‍ കാണേണ്ടതായി വരും,കാരണം ഒരിക്കല്‍ ബിജെപിയുടെ എല്ലാ തന്ത്രങ്ങളും അതി വിദഗ്ദമായി തകര്‍ത്ത് കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാറുണ്ടാക്കുന്നതിനു ചുക്കാന്‍ പിടിച്ച നേതാവാണ് ശിവകുമാര്‍.


അതേസമയം കോണ്‍ഗ്രസ്സ് ജെ ഡി എസ് സഖ്യത്തില്‍ താഴെ തട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി കൂടിയായ അദ്ദേഹം തുറന്നു പറയുന്നുണ്ട്.മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.എത്രമേല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഈ സഖ്യം തകരില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.മാത്രമല്ല തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു.കോഴക്കളിക്ക് കമ്മീഷന്‍ കൂട്ട് നില്‍ക്കുന്നുവെന്ന ഗുരുതരമായ ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഹൃദയം തകരുന്ന കാഴ്ച ഈ തെരെഞ്ഞെടുപ്പിനു ശേഷം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ തെരെഞ്ഞെടുപ്പിനു ശേഷവും പണം കൊടുത്ത് അധികാരം പിടിക്കുന്ന തന്ത്രങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Related News

Other News in this category



4malayalees Recommends