കേരളത്തെ ഞെട്ടിച്ച് കൊലപാതകം!!പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്;അമ്മ കുറ്റം സമ്മതിച്ചു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം!!പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്;അമ്മ കുറ്റം സമ്മതിച്ചു

ആലപ്പുഴയില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്.ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്.ക്രൂരമായ കൊലപാതകം ഞെട്ടലോടെയാണ് കേരളം കേട്ടത്.യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.അതേസമയം യുവതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.കുഞ്ഞു മരിച്ചത് ശ്വാസം കിട്ടാതെയാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോട്ടിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.ഇതിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.കുഞ്ഞു മരിച്ച അന്ന് കുടുംബവഴക്കുണ്ടായിരുന്നതായും കുഞ്ഞിനെ 'അമ്മ ഇപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി.നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചതിനു അമ്മക്കെതിരെ മുത്തശ്ശി പരാതി നല്‍കിയിരുന്നു.

Related News

Other News in this category4malayalees Recommends