രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് കാരണമായെന്ന് ജോസ് കെ മാണി; പാലാ ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി; പ്രതികരണങ്ങള്‍ ഇങ്ങനെ

രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് കാരണമായെന്ന് ജോസ് കെ മാണി; പാലാ ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി; പ്രതികരണങ്ങള്‍ ഇങ്ങനെ

പരാജയകാരണം വസ്തുതാപരമായി പരിശോധിച്ച് വീഴ്ചകളുണ്ടെങ്കില്‍ തിരുത്തുമെന്ന് കോരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ജനവിശ്വാസം വീണ്ടെടുക്കുമെന്നും പരാജയകാരണം വിശദമായി പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ജോസ് കെ മാണി പ്രതികരിച്ചു.


രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് ഒരു ഘടകമായി എന്നും ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറേക്കൂടി വോട്ടുകള്‍ ലഭിക്കുമായിരുന്നെന്നും ജോസ് കെ മാണി പ്രതികരിച്ചു. ജനങ്ങളുടെ തീരുമാനം മാനിക്കുന്നുന്നതായും കൂടുതല്‍ കരുത്താര്‍ജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പാലാ ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ മാധ്യമങ്ങളോടു പറഞ്ഞു.

Other News in this category



4malayalees Recommends