ഓസ്‌ട്രേലിയയില്‍ ഒരാഴ്ചക്കിടെ പെട്രോള്‍ വിലയിലുണ്ടായത് 29 ശതമാനം വര്‍ധന; സിഡ്‌നിയിലെ ശരാശരി പെട്രോള്‍ വില 1.63 ഡോളറായി; വില വര്‍ധന തുടരുമെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ ഒരാഴ്ചക്കിടെ പെട്രോള്‍ വിലയിലുണ്ടായത് 29 ശതമാനം വര്‍ധന; സിഡ്‌നിയിലെ ശരാശരി പെട്രോള്‍ വില 1.63 ഡോളറായി; വില വര്‍ധന തുടരുമെന്ന് റിപ്പോര്‍ട്ട്

ഒരാഴ്ചയ്ക്കിടയില്‍ പെട്രോള്‍ വിലയിലുണ്ടായത് 29 ശതമാനത്തിന്റെ വര്‍ധന. പെട്രോള്‍ വില വര്‍ധനയില്‍ ഈ പ്രവണത തുടരുമെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സിഡ്‌നിയിലെ ശരാശരി പെട്രോള്‍ വില 1.63 ഡോളറായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ഇതേ സമയം 1.34 ഡോളറായിരുന്നു പെട്രോള്‍ വില. വില രണ്ട് സെന്റ് കൂടി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍ആര്‍എംഎ വക്താവ് പീറ്റര്‍ ഖോറി പറഞ്ഞു. ഡെര്‍ബിഷെയറില്‍ നിലവില്‍ ലിറ്ററിന് 1.72 ഡോളറാണ് നല്‍കേണ്ടി വരുന്നത്. പെട്രോള്‍ വിലയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നതെല്ലാം നിരാശപ്പെടുത്തുന്ന വാര്‍ത്തയല്ലെന്നാണ് ഖോറി പറയുന്നത്. ചില സ്റ്റേറ്റുകളില്‍ വില സുസ്ഥിരമാകുകയാണെന്നും അലെയ്ഡില്‍ ഇത് ലിറ്ററിന് 1.46 ലിറ്റര്‍ എന്ന നിലയില്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നത് ഓസ്ട്രേലിയയിലെ ഇന്ധന വിലയില്‍ പ്രതിഫലിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മിഡില്‍ ഈസ്റ്റില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് വിലയില്‍ പ്രതിഫലിച്ചേക്കും. പ്രത്യേകിച്ച് എണ്ണ മേഖലയിലെ വമ്പന്‍മാരായ യുഎസും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പെരുകുമ്പോള്‍ - അദ്ദേഹം പറഞ്ഞു. യുഎസിന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടികള്‍ ഇനിയുമുണ്ടായാല്‍ എണ്ണവില കൂടുതല്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. സ്വര്‍ണം, ക്രിപ്റ്റോകറന്‍സി, ബിറ്റ് കോയിന്‍ തുടങ്ങിയവയുടെ വിലയിലും പ്രതിഫലനങ്ങള്‍ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയര്‍ന്നിരുന്നു.

Other News in this category



4malayalees Recommends