ഓസ്‌ട്രേലിയയ്ക്ക് കൈത്താങ്ങാകാന്‍ സൂപ്പര്‍ താരങ്ങളായ റിക്കി പോണ്ടിംഗും ഷെയിന്‍ വോണും കളത്തിലിറങ്ങും; കാട്ടു തീയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം അടുത്തമാസം എട്ടിന്

ഓസ്‌ട്രേലിയയ്ക്ക് കൈത്താങ്ങാകാന്‍ സൂപ്പര്‍ താരങ്ങളായ റിക്കി പോണ്ടിംഗും ഷെയിന്‍ വോണും കളത്തിലിറങ്ങും; കാട്ടു തീയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം അടുത്തമാസം എട്ടിന്

ഓസ്‌ട്രേലിയന്‍ കാട്ടു തീയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം. വിരമിച്ച ഒസീസ് താരങ്ങള്‍ അണിനിരക്കുന്ന ടി-20 മത്സരമാണ് സംഘടിപ്പിക്കുക. മുന്‍ സൂപ്പര്‍ താരങ്ങളായിരുന്ന റിക്കി പോണ്ടിംഗും ഷെയിന്‍ വോണും ഇരു ടീമുകളുടെയും നായകരാവും.


ഫെബ്രുവരി എട്ടിന് മത്സരം നടക്കുക. ബിഗ് ബാഷ് ലീഗിന്റെ ഫൈനലിനോടനുബന്ധിച്ച് നടത്തുന്ന മത്സരം മെല്‍ബണിലോ സിഡ്‌നിയിലോ നടത്തുമെന്നാണ് വിവരം. മുന്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്സണ്‍, അലെക്സ് ബ്ലാക്ക് വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ തുടങ്ങിയ കളിക്കാരും മത്സരത്തില്‍ പങ്കെടുക്കും.

നേരത്തെ ഷെയിന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തില്‍ വെച്ച് ലഭിച്ച തുക ദുരിതാശ്വാസത്തിനു കൈമാറിയിരുന്നു. വോണ്‍ ടെസ്റ്റ് ടീമില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ധരിച്ച തൊപ്പിക്ക് റെക്കോര്‍ഡ് തുകയാണ് ലഭിച്ചത്.

Other News in this category



4malayalees Recommends