കാട്ടുതീയില്‍പ്പെട്ട് സര്‍വതും നശിച്ച കര്‍ഷകര്‍ക്കായി 75000 ഡോളര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍; തുകയനുവദിക്കുക രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബുഷ് ഫയര്‍ റിക്കവറി ഫണ്ടില്‍ നിന്ന്

കാട്ടുതീയില്‍പ്പെട്ട് സര്‍വതും നശിച്ച കര്‍ഷകര്‍ക്കായി 75000 ഡോളര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍; തുകയനുവദിക്കുക രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബുഷ് ഫയര്‍ റിക്കവറി ഫണ്ടില്‍ നിന്ന്

കാട്ടുതീയില്‍പ്പെട്ട് സര്‍വതും നശിച്ച കര്‍ഷകര്‍ക്കായി 75000 ഡോളര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍. രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബുഷ് ഫയര്‍ റിക്കവറി ഫണ്ടില്‍ നിന്നാണ് ഈ തുക ലഭ്യമാക്കുക. സര്‍ക്കാരിന് ഇതുവഴി 100 മില്യണ്‍ ഡോളര്‍ ചെലവുണ്ടാകുമെന്നാണ് കണക്ക്. ഷെഡുകള്‍, കയ്യാലകള്‍, സൗരോര്‍ജ പാനലുകള്‍ എന്നിവ റിപ്പയര്‍ ചെയ്യാന്‍ ഈ തുക ഫലപ്രദമായി ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


അതേസമയം, കാട്ടുതീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷാസേന പ്രഖ്യാപിച്ചത് ആശ്വാസം പകരുന്നുണ്ട്. കാട്ടുതീ ഏറെ നാശം വിതച്ച ന്യൂ സൗത്ത് വെയില്‍സില്‍ തീ നിയന്ത്രണവിധേയമായ വിവരം സൗത്ത് വെയില്‍സ് ഫയര്‍ സര്‍വീസ് കമ്മീഷണര്‍ ഷെയ്ന്‍ ഫിറ്റ്സിമോണ്‍സാണ് പങ്കുവെച്ചത്. നിലവില്‍ വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് തീ പടരുന്നത്. ഇത് വേഗത്തില്‍ നിയന്ത്രണവിധേയമാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

നീണ്ട മൂന്ന് മാസത്തെ തീവ്ര പരിശ്രമത്തിന് ശേഷമാണ് മേഖലയില്‍ തുടരുന്ന തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമനസേനക്ക് സാധിച്ചത്. അടുത്തയാഴ്ചയോടെ പ്രദേശത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇതോടെ പൂര്‍ണമായും കാട്ടുതീ പ്രതിസന്ധിയില്‍ നിന്ന് മോചിതമാകാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Other News in this category



4malayalees Recommends