'ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നത് കൃത്യമായ മുന്നറിയിപ്പ്'; താപനില മൂന്ന് ഡിഗ്രി കൂടുമ്പോള്‍ ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നതെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍

'ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നത് കൃത്യമായ മുന്നറിയിപ്പ്';  താപനില മൂന്ന് ഡിഗ്രി കൂടുമ്പോള്‍ ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നതെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍

താപനില ഇപ്പോഴത്തെ നിലയില്‍ അപകടകരമാം വിധം ഉയരാന്‍ അനുവദിച്ചാല്‍ ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നതെന്ന് ശാസ്ത്രജ്ഞര്‍. താപനില മൂന്ന് ഡിഗ്രി കൂടുമ്പോള്‍ ഇതൊക്കെ തന്നെയാകും സംഭവിക്കുക എന്ന് എക്‌സ്‌തെര്‍ സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസര്‍ റിച്ചാര്‍ഡ് ബെറ്റ്‌സ് പറയുന്നു.


ഭാവിയിലെ ലോകം എങ്ങനെ ആയിരിക്കുമെന്നാണ് ഈ കാട്ടുതീ നമ്മോട് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനം നമുക്ക് യഥാര്‍ത്ഥത്തില്‍ ഇത് തന്നെയാകും സമ്മാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാട്ടുതീ കാലത്തെ താപനില വ്യവസായവത്ക്കരണത്തിന് മുമ്പുള്ള ശരാശരിയുടെ 1.4 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായി. ആഗോള ശരാശരിയായ 1.1 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാകും താപനില എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.

രണ്ട് ഡിഗ്രി സെല്‍ഷ്യസിനും മുകളിലായാല്‍ രകാത്തിരിക്കുന്നത് വന്‍ വിപത്താണ്. പാരിസ് കരാര്‍പ്രകാരം ആഗോളതാപനം കുറയ്ക്കുന്നതിന് ഹരിതഗേഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ ഉള്ള നടപടികള്‍ ഫലപ്രദമാകുന്നുമില്ല.

ലോക കാലാവസ്ഥ സുസ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാത്ത പക്ഷം നമ്മെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതാപനം കൂടുന്നതിന് അനുസരിച്ച് കാട്ടുതീ സാധ്യതകളും വര്‍ധിക്കും. അതേസമയം ഇതിന് തക്കവിധം ഭൂവിനിയോഗം ക്രമപ്പെടുത്തിയാല്‍ കാട്ടുതീ വെല്ലുവിളികള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Other News in this category



4malayalees Recommends