'20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികള്‍; സാര്‍സ്, ഏവിയന്‍ഫ്ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നാണ്; ഇത് അംഗീകരിക്കാനാവില്ല; ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക
കൊവിഡുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ വീണ്ടും വിമര്‍ശനശരമെയ്ത് അമേരിക്ക. 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്നും ചൈന നിര്‍മ്മിച്ചതാണെങ്കിലൂം തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക പറഞ്ഞു. ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും ഈ അണുവ്യാപനം അംഗീകരിക്കാന്‍ കഴിയില്ലന്നും ഇത് ചൈന മാത്രമല്ല ഇതിന്റെ ദുരിതം പേറേണ്ടി വന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ര്‍ട്ട ഒബ്രിയാന്‍ പറഞ്ഞു.
ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച വൈറസ്ബാധയുടെ തിക്തഫലം ഏറ്റവും അനുഭവിക്കേണ്ടി വന്ന പാശ്ചാത്യ രാജ്യങ്ങളില്‍ അമേരിക്ക മുന്നിലുണ്ട്. രോഗത്തിന്റെ തുടക്കത്തില്‍ അതിനെ ഗൗരവമായി എടുക്കാതിരുന്ന അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാഘവത്തോടെ കാര്യങ്ങള്‍ കാണുകയും ഇപ്പോള്‍ പിടിവിട്ട നിലയിലാകുകയും ചെയ്തതോടെ ചൈനയ്ക്കെതിരേ അമേരിക്ക രൂക്ഷ വിമര്‍ശനം പതിവാക്കിയിട്ടുണ്ട്. സാര്‍സ്, ഏവിയന്‍ഫ്ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നുമാണ്.
ഇപ്പോഴത്തെ രോഗം തുടക്കമിട്ടത് ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും ചൈനയിലെ വുഹാനില്‍ നിന്നുമാണ് വന്നത് എന്ന കാര്യത്തിന് സാഹചര്യതെളിവുകളുണ്ട്. ഇതൊരു പൊതുജന പ്രശ്നമാണ്. ഇത്തരം നടപടികള്‍ ചൈന സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അമേരിക്ക ഇപ്പോള്‍ രോഗത്തിന്റെ ആഗോള കേന്ദ്രമായി മാറിയിരിക്കുകയാണ്. ചൈനയിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയയ്ക്കാന്‍ യുഎസ് താല്‍പര്യപ്പെട്ടിരുന്നെങ്കിലും ചൈന അനുവദിച്ചിട്ടില്ല. എന്നാല്‍ കൃത്യമായി ഒരു സമയം പറയാന്‍ കഴിയുകില്ലെങ്കിലും വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തെളിവുകള്‍ സമയത്ത് തന്നെ വിശകലനം ചെയ്യുമെന്നും അമേരിക്ക പറഞ്ഞു.