അമേരിക്കയില്‍ ഇന്നലെ കൊറോണ കവര്‍ന്നത് 1769 ജീവനുകള്‍; മൊത്തം മരണം 85,333 ; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 21,990; മൊത്തം രോഗികള്‍ 1,433,329; സുഖപ്പെട്ടവര്‍ 310,415; മഹാമാരിയില്‍ നിന്നും മോചനമില്ലാതെ യുഎസ്

അമേരിക്കയില്‍ ഇന്നലെ കൊറോണ കവര്‍ന്നത് 1769 ജീവനുകള്‍; മൊത്തം മരണം 85,333 ; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 21,990; മൊത്തം രോഗികള്‍ 1,433,329; സുഖപ്പെട്ടവര്‍ 310,415; മഹാമാരിയില്‍ നിന്നും മോചനമില്ലാതെ യുഎസ്
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,769 ആണെന്ന് റിപ്പോര്‍ട്ട്.ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 1,546 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ വര്‍ധനാണുണ്ടായിരിക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ വീണ്ടും പ്രതിദിന കോവിഡ് മരണത്തില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായത് ആ ആശ്വാസത്തെ ഇല്ലാതാക്കിയിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ചത്തെ മരണസംഖ്യയായ 2,475 ചൊവ്വാഴ്ചത്തെ മരണസംഖ്യയായ 2409 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ മരണനിരക്ക് കുറവാണ്.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 21,990 ആണ്. ചൊവ്വാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 23,056 ഉം തിങ്കളാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 14,841 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ വര്‍ധനവും ഞായറാഴ്ചത്തെ സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 26,031 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ ഇടിവുണ്ടായിരിക്കുന്നു. ശനിയാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണം 25,196 ഉം വെള്ളിയാഴ്ച സ്ഥിരീകരിച്ച പ്രതിദിനരോഗികളുടെ എണ്ണമായ 29,219 ഉം വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 29,753 ആണെന്നതിനാല്‍ ഇന്നലെ രേഖപ്പെടുത്തിയ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവാണുള്ളത്.

രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ ഇതോടെ 85,333 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,433,329 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 310,415 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 26,874 മരണങ്ങളും 345,817 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 9,264 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 140,008 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 77,793 പേര്‍ രോഗികളായപ്പോള്‍ 4,979 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 3,406 ഉം രോഗികളുടെ എണ്ണം 77,741 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 60,056ഉം മരണം 3,823 ഉം ആണ്.മിച്ചിഗനില്‍ 4,551പേര്‍ മരിക്കുകയും 47,138 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.



Other News in this category



4malayalees Recommends