യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,584 ആണെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന മരണമായ 1,621 ഉം വ്യാഴാഴ്ചത്തെ പ്രതിദിന മരണമായ 1,596 ഉം ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്നലെ അല്പം ഇടിവുണ്ടായിട്ടുണ്ട്.എന്നാല്‍ രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ പ്രതിദിന മരണത്തില്‍ വര്‍ധനവാണുള്ളത്.
ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 23,429 ആണ്. വെള്ളിയാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 28026 ഉം വ്യാഴാഴ്ച ത്തെ 24,557 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ താഴ്ചയാണുള്ളത്. രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള് ഇതോടെ 90,134 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,509,341 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 339,232 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 28,134 മരണങ്ങളും 358,099 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 10,260മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 146,389 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 84,933 പേര് രോഗികളായപ്പോള്‍ 5,705 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള് 4,129 ഉം രോഗികളുടെ എണ്ണം 92,457 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 65,307 ഉം മരണം 4,489 ഉം ആണ്.മിച്ചിഗനില്‍ 4,880 പേര് മരിക്കുകയും 50,504 പേര് രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.