ഓസ്‌ട്രേലിയയില്‍ സ്രാവുകളുടെ ആക്രമണം വര്‍ധിച്ച് വരുന്നു; ഏറ്റവും ഒടുവില്‍ ഇരയായത് വൈലി ബേയില്‍ വച്ച് 52 കാരനായ സര്‍ഫര്‍; ഈ വര്‍ഷമുണ്ടായത് 21 സ്രാവ് ആക്രമണങ്ങള്‍; സര്‍ഫര്‍മാരും ബീച്ചില്‍ പോകുന്നവരും കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഓസ്‌ട്രേലിയയില്‍ സ്രാവുകളുടെ ആക്രമണം  വര്‍ധിച്ച് വരുന്നു;	ഏറ്റവും ഒടുവില്‍ ഇരയായത് വൈലി ബേയില്‍ വച്ച് 52 കാരനായ സര്‍ഫര്‍; ഈ വര്‍ഷമുണ്ടായത് 21 സ്രാവ് ആക്രമണങ്ങള്‍; സര്‍ഫര്‍മാരും ബീച്ചില്‍ പോകുന്നവരും കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ഓസ്‌ട്രേലിയയില്‍ സ്രാവുകളുടെ ആക്രമണം വര്‍ധിച്ച് വരുന്നുവെന്ന ആശങ്ക ശക്തമായി.കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റവും പുതിയ സ്രാവ് ആക്രമണം ഒരു സര്‍ഫര്‍ക്ക് നേരെയുണ്ടായെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. 52 കാരനായ ആന്‍ഡ്ര്യൂ ഷാര്‍പ് എന്ന സര്‍ഫറാണ് ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ സ്രാവിന്റെ ആക്രമണത്തിനിരയായിരിക്കുന്നത്. സര്‍ഫിംഗിനിടെ ഇയാള്‍ ജലത്തിനടിയിലേക്ക് അപ്രത്യക്ഷമാവുകയായിരുന്നു.

വെള്ളത്തിനടിയില്‍ നിന്നും വലിച്ചെടുത്ത ഇയാളുടെ സര്‍ഫിംഗ് ബോര്‍ഡിന് മേല്‍ സ്രാവിന്റെ കടിയുടെ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താനുള്ള തെ രച്ചില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇയാളുടെ മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നത് ആശങ്കയേറ്റുന്നുണ്ട്.സര്‍ഫിംഗിനിടെ ഇയാളെ സ്രാവ് ബോര്‍ഡില്‍ നിന്നും തട്ടിത്തെറിപ്പിക്കുകയും ജലത്തിനടിയിലേക്ക് വലിച്ച് കൊണ്ടു പോവുകയുമായിരുന്നുവെന്നാണ് ആക്രമണത്തിന് സാക്ഷിയായവര്‍ പറയുന്നത്.

ഇയാളുടെ വെറ്റ് സ്യൂട്ടിന്റെ കഷണങ്ങള്‍ പിന്നീട് പോലീസ് ഡൈവര്‍മാര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.ജനകീയമായ സര്‍ഫ് സ്‌പോട്ടായ വൈലി ബേയില്‍ വച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തെ ജലമേഖലയില്‍ നടക്കുന്ന ഏഴാമത്തെ കടുത്ത സ്രാവ് ആക്രമണമാണിത്. ഇതിനെ തുടര്‍ന്ന് ബീച്ചുകളിലേക്കും സര്‍ഫിംഗിനായും പോകുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പാണ് അധികൃതരേകുന്നത്. 1929 മുതല്‍ വൈലി ബേയില്‍ മാത്രം ഇതുവരെ ഒമ്പത് സ്രാവ് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.ഗുരുതരമായതും അല്ലാത്തതുമായ സ്രാവ് ആക്രമണങ്ങള്‍ കണക്കാക്കിയാല്‍ ഈ വര്‍ഷം രാജ്യത്ത് 21 ആക്രമണങ്ങള്‍ നടന്നുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends