ഓസ്‌ട്രേലിയയിലേക്ക് ആദ്യത്തെ നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍ എത്തിത്തുടങ്ങി; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് ലാന്‍ഡ് ചെയ്തത് മൂന്ന് ന്യൂസിലാന്‍ഡ് വിമാനങ്ങള്‍; ഇവയിലെ യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകേണ്ട; ഇളവ് ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍

ഓസ്‌ട്രേലിയയിലേക്ക് ആദ്യത്തെ നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍ എത്തിത്തുടങ്ങി; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് ലാന്‍ഡ് ചെയ്തത് മൂന്ന് ന്യൂസിലാന്‍ഡ് വിമാനങ്ങള്‍;  ഇവയിലെ യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകേണ്ട; ഇളവ് ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ കുത്തനെ താഴാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആദ്യത്തെ ' നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍' വെള്ളിയാഴ്ച മുതല്‍ രാജ്യത്തേക്ക് എത്താന്‍ തുടങ്ങി. ഇത്തരം വിമാനങ്ങളിലെത്തുന്നവര്‍ ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ എത്തി രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ പോവേണ്ടതില്ല. ന്യൂസിലാന്റിലെ ഓക്ക്‌ലാന്‍ഡില്‍ നിന്നുള്ള നൂറ് കണക്കിന് യാത്രക്കാരാണ് ഇത്തരത്തിലുള്ള ആദ്യ വിമാനത്തില്‍ സിഡ്‌നിയിലിറങ്ങിയിരിക്കുന്നത്.

പുതിയ ട്രാന്‍സ്-ടാസ്മാന്‍ ട്രാവല്‍ ബബിളിന്റെ ഭാഗമായിട്ടാണ് ഇത്തരം വിമാനങ്ങള്‍ ഓസ്‌ട്രേലിയയിലേക്കെത്താന്‍ തുടങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ എപ്പി സെന്ററായ വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത് വളരെ സാവധാനത്തിലായതിന്റെ സുരക്ഷിതത്വത്തിലാണ് നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍ രാജ്യത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും രണ്ട് പുതിയ കോവിഡ് കേസുകള്‍ മാത്രമാണുണ്ടായിരിക്കുന്നതെന്നാണ് ഹെല്‍ത്ത് അഥോറിറ്റികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ തുടക്കത്തിന് ശേഷം പ്രതിദിന കേസുകളുടെ എണ്ണം ഇതാദ്യമായിട്ടാണ് ഇത്രയ്ക്ക് കുറഞ്ഞിരിക്കുന്നത്.വിക്ടോറിയയില്‍ പ്രത്യേകിച്ച് മെല്‍ബണില്‍ മാസങ്ങളായി കടുത്ത ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇവിടുത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് ഒരുങ്ങുന്നതിനിടെയാണ് ആദ്യ നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍ ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ തുടങ്ങിയിരിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സിലേക്ക് വെള്ളിയാഴ്ച മൂന്ന് വിമാനങ്ങളാണ് ന്യൂസിലാന്‍ഡില്‍ നിന്നെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ സാമൂഹിക വ്യാപനത്തിലൂടെ കോവിഡ് പകരുന്നത് സമീപ ദിവസങ്ങളിലായി വര്‍ധിക്കുന്നുണ്ടെങ്കിലും യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമുള്ള നിലവിലെ കോവിഡ് പകര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡിലേക്ക് എത്തുന്ന വിമാനയാത്രക്കാര്‍ നിലവിലും 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകേണ്ടതുണ്ട്.

Other News in this category



4malayalees Recommends