ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിക്കിടയിലും മെല്‍ബണ്‍ കപ്പ് ആഘോഷം ; പതിവ് ആര്‍ഭാഢങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും നിയന്ത്രണങ്ങളോടെയുള്ള ആഘോഷമരങ്ങേറുന്നു; 159 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി വാര്‍ഷിക കുതിരപ്പന്തയത്തിന് കാണികളുണ്ടാവില്ല

ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിക്കിടയിലും മെല്‍ബണ്‍ കപ്പ് ആഘോഷം ; പതിവ്	ആര്‍ഭാഢങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും നിയന്ത്രണങ്ങളോടെയുള്ള ആഘോഷമരങ്ങേറുന്നു; 159 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി  വാര്‍ഷിക കുതിരപ്പന്തയത്തിന് കാണികളുണ്ടാവില്ല
ഓസ്‌ട്രേലിയയില്‍ നിന്നും കോവിഡ് ഭീഷണി ഒഴിഞ്ഞ് പോയിട്ടില്ലെങ്കിലും മെല്‍ബണ്‍ കപ്പ് ഡേ ആഘോഷി ക്കുന്നതില്‍ നിന്നും ഇത് രാജ്യമാകമാനമുളളവര്‍ക്ക് തടസമാകുന്നില്ല. പതിവ് പോലെ ആഘോഷത്തിന് പകിട്ടില്ലെങ്കിലും ആഘോഷം അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെല്‍ബണ്‍ കപ്പിന്റെ 159 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി വാര്‍ഷിക കുതിരപ്പന്തയം കാണുന്നതില്‍ നിന്നും കാണികളെ വിലക്കിയിട്ടുണ്ട്. ഫ്‌ലെമിംഗ്ടണ്‍ റേസ്‌കോഴ്‌സില്‍ വളരെ ചെറിയ കൂട്ടം കാണികളെ പോലും കോവിഡ് ഭീഷണിയില്ലാതെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് വിക്ടോറിയ റേസിംഗ് അധികൃതര്‍ കൈ മലര്‍ത്തിയതിനെ തുടര്‍ന്നാണ് മത്സരം കാണുന്നതില്‍ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തോതിലാണ് ഈ വര്‍ഷം മെല്‍ബണ്‍ കപ്പ് ഡേ ആഘോഷിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡില്‍ നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ പ്രകാരം 200 പേര്‍ക്ക് വരെ ബ്രിസ്ബാന് പടിഞ്ഞാറ് ഇപ്‌സ് വിച്ച് ടര്‍ഫ് ക്ലബിലെ സ്‌ക്രീനുകളില്‍ മെല്‍ബണ്‍ കപ്പ് കാണാം. തങ്ങള്‍ ഇതിനായി ഒരു കോവിഡ് സേഫ് പ്ലാന്‍ അനുവര്‍ത്തിച്ച് വരുന്നുവന്നാണ് ക്ലബിന്റെ ജനറല്‍ മാനേജരായ ബ്രെറ്റ് കിച്ചിംഗ് പറയുന്നത്.

ഇതിന്റെ ഭാഗമായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാമെന്ന സത്യവാങ്മൂലത്തില്‍ കാണികളെ കൊണ്ട് ഒപ്പ് വയ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള അസ്‌കോട്ട് റേസ് കോഴ്‌സിലേക്ക് ഇപ്രാവശ്യം മെല്‍ബണ്‍ കപ്പ് കാണുന്നതിനായി 20,000 പേരെ വരെ പ്രവേശിപ്പിക്കും. സാധാരണ മെല്‍ബണ്‍ കപ്പിനോടനുബന്ധിച്ച് സിഡ്‌നിയില്‍ ഫാഷന്റെ പൂരം അരങ്ങേറാറുണ്ടെങ്കിലും ഇപ്രാവശ്യം അത് കോവിഡ് നിയന്ത്രണങ്ങളോടെ മാത്രമേ നടക്കുകയുള്ളൂ.


Other News in this category



4malayalees Recommends