ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തി; ഓസ് ട്രേലിയ അമേരിക്കയുമായി അടുത്തത് ചൈനയെ ചൊടിപ്പിച്ചു; ബീജിംഗുമായുള്ള ബന്ധം മെച്ചപ്പെടുത്തണം; മുന്നറിയിപ്പുമായി ചൈനയിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംബാസിഡര്‍

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തി; ഓസ് 		ട്രേലിയ അമേരിക്കയുമായി അടുത്തത് ചൈനയെ ചൊടിപ്പിച്ചു; ബീജിംഗുമായുള്ള ബന്ധം മെച്ചപ്പെടുത്തണം; മുന്നറിയിപ്പുമായി ചൈനയിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംബാസിഡര്‍
ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തിയെന്ന് മുന്നറിയിപ്പേകി ചൈനയിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംാസിഡര്‍ ജിയോഫ് റാബി ്‌രംഗത്തെത്തി. ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി താന്‍ രചിച്ച പുസ്തകത്തിലാണ് റാബി ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ചൈനാസ് ഗ്രാന്‍ഡ് സ്ട്രാറ്റജി ആന്‍ഡ് ഓസ്‌ട്രേലിയാസ് ഫ്യൂച്വര്‍ ഇന്‍ദി ഗ്ലോബല്‍ ഓര്‍ഡര്‍ എന്ന പുസ്തകം എഴുതിയ റാബി നിലവില്‍ ബീജിംഗില്‍ ബിസിനസ് അഡൈ്വസറി സ്ഥാപനം നടത്തുകയാണ്.

2007 മുതല്‍ 2011 വരെ ബീജിംഗിലെ ഓസ്‌ട്രേലിയന്‍ അംബാസിഡറായി റാബി പ്രവര്‍ത്തിച്ചിരുന്നു. 1972ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ആരംഭിച്ചതിന് ശേഷം ബന്ധം ഏറ്റവും വഷളായ സമയമാണിതെന്നാണ് അദ്ദേഹം എബിസി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ വളര്‍ച്ചയെ ചെറുക്കുന്നതിന് ഓസ്‌ട്രേലിയ യുഎസിനോട് കൂടുതല്‍ ബന്ധം പുലര്‍ത്താന്‍ തുടങ്ങിയതാണ് ബീജിംഗുമായുള്ള അടുപ്പം നശിക്കാന്‍ പ്രധാന കാരണമെന്നും റാബി പറയുന്നു.

അതിനാല്‍ ചൈനയുമായുള്ള വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഓസ്‌ട്രേലിയ ശ്രമിക്കണമെന്നും അദ്ദേഹം ഫെഡറല്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയക്ക് നിരവധി നയതന്ത്ര പാളി്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതാണ് ചൈനയുമായി അകല്‍ച്ച വര്‍ധിക്കാന്‍ കാരണമായിത്തീര്‍ന്നതെന്നും റാബി ആരോപിക്കുന്നു. ചൈനയിലേക്ക് ചരക്കുകള്‍ അയക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ കയറ്റുമതിക്കാര്‍ പലവിധ തടങ്ങള്‍ നേരിടുകയും ക്യൂന്‍സ്ലാന്‍ഡിലേക്ക് ചൈനയില്‍ നിന്നുള്ള മര ഉല്‍പന്നങ്ങള്‍ നിരോധിക്കുകയും ചെയ്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഷളായ നിലവിലെ സമയത്താണ് റാബി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends