ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ മൂന്ന് പുതിയ മന്ത്രിമാരില്‍ രണ്ട് പേരും വനിതകള്‍; ലേ ബര്‍-ഗ്രീന്‍സ് സര്‍ക്കാരില്‍ ആറ് ലേബര്‍ മന്ത്രിമാരും മൂന്ന് ഗ്രീന്‍സ് മന്ത്രിമാരും; കാലാവസ്ഥാ വ്യതിയാന ത്തിന് പ്രതിരോധം തീര്‍ക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ മൂന്ന് പുതിയ മന്ത്രിമാരില്‍ രണ്ട് പേരും വനിതകള്‍; ലേ	ബര്‍-ഗ്രീന്‍സ് സര്‍ക്കാരില്‍ ആറ് ലേബര്‍ മന്ത്രിമാരും മൂന്ന് ഗ്രീന്‍സ് മന്ത്രിമാരും; കാലാവസ്ഥാ വ്യതിയാന	ത്തിന് പ്രതിരോധം തീര്‍ക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം
ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ പുതുതായി രൂപീകരിച്ച കാബിനറ്റില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമെന്ന് റിപ്പോര്‍ട്ട്. ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സര്‍ക്കാരില്‍ നിലവില്‍ നിയമിച്ചിരിക്കുന്ന പുതിയ മൂന്ന് മിനിസ്റ്റര്‍മാരില്‍ ര ണ്ട് പേര്‍ സ്ത്രീകളാണ്. റെബേക്ക വാസറോട്ടി, എമ്മ ഡേവിഡ്‌സന്‍ എന്നിവരാണ് പുതിയ വനിതാ മന്ത്രിമാര്‍.

ഷാനെ റാറ്റെന്‍ബറി യാണ് പുതുതായി നിയമിതനായ മറ്റൊരു മന്ത്രി . ചീഫ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ബാര്‍ തന്നെയായിരിക്കും ട്രഷററുടെ ചുമതല വഹിക്കുന്നത്.ഒമ്പതംഗ കാബിനറ്റിനെക്കുറിച്ച് അദ്ദേഹം ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു.കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണുന്നതിനുള്ള ചുമതലയും ബാറിനാണ്. ലേബറും ഗ്രീനും ചേര്‍ന്നുണ്ടാക്കിയ പാര്‍ലിമെന്ററി ഡീലില്‍ പ്രധാന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം.

രണ്ടാഴ്ച ഇരു പാര്‍ട്ടികളും കടുത്ത ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് വീക്കെന്‍ഡില്‍ പ്രസ്തുത ഡീലില്‍ ഒപ്പ് വച്ചിരിക്കുന്നത്. ആറ് ലേബര്‍ മന്ത്രിമാരും മൂന്ന് ഗ്രീന്‍സ് മ്ര്രന്തിമാരുമാണ് കാബിനറ്റിലുള്ളത്.ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാറ്ററി സ്‌റ്റോറേജ് സിസ്റ്റം കാന്‍ബറയില്‍ സ്ഥാപിക്കല്‍, സസ്റ്റയിനബിള്‍ ആന്‍ഡ് റെസില്ലിയന്റ് ഹൗസ് ഹോള്‍ഡ് സ്‌കീം, കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരംകാണല്‍ തുടങ്ങിയവക്കാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ബാര്‍ പറയുന്നത്.

Other News in this category



4malayalees Recommends