ക്യൂന്‍സ്ലാന്‍ഡിന്റെ തെക്കേ അറ്റത്ത് വന്‍ ബുഷ് ഫയര്‍ ഭീഷണി; ഏത് നിമിഷവും വീട് വിട്ടിറങ്ങാന്‍ ഇവിടുത്തുകാര്‍ക്ക് മുന്നറിയിപ്പ്; കടുത്ത ചൂടും കാറ്റുകളും തീപടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മുന്നറിയിപ്പ്

ക്യൂന്‍സ്ലാന്‍ഡിന്റെ തെക്കേ അറ്റത്ത് വന്‍ ബുഷ് ഫയര്‍ ഭീഷണി; ഏത് നിമിഷവും  വീട് വിട്ടിറങ്ങാന്‍ ഇവിടുത്തുകാര്‍ക്ക് മുന്നറിയിപ്പ്;  കടുത്ത ചൂടും കാറ്റുകളും തീപടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മുന്നറിയിപ്പ്

ക്യൂന്‍സ്ലാന്‍ഡില്‍ കടുത്ത ബുഷ്ഫയര്‍ മുന്നറിയിപ്പ്. ഇത് പ്രകാരം ക്യൂന്‍സ്ലാന്‍ഡിന്റെ തെക്കേ അറ്റത്തുള്ളവരോട് ഏത് നിമിഷവും വീടുകളില്‍ നിന്ന് മാറാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ബുഷ് ഫയര്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാലാണീ മുന്നറിയിപ്പ്. കടുത്ത ചൂടും കാറ്റും വര്‍ധിച്ചതിനാലാണ് ഇവിടെ ബുഷ്ഫയറിനുള്ള സാധ്യത കനത്തിരിക്കുന്നത്. മരീബ, വെസ്റ്റ് ഓഫ് കെയേണ്‍സ്, ചുറ്റുപാടുമുള്ളപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ബുഷ് ഫയര്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുന്നോടിയായുള്ള അഗ്‌നിജ്വാലകള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്.


ഈ തീപിടിത്തം വഷളാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റിലെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി രംഗത്തെത്തിയിട്ടുമുണ്ട്. ഗോഡ്ഫ്രേ റോഡിനും ഹാസ്റ്രി റോഡിനുമിടയില്‍ തീപിടിത്തം ആരംഭിച്ചിട്ടുണ്ട്. റൈസ് കണ്‍ട്രി എസ്റ്റേറ്റിലെയും എമറാള്‍ഡ് എസ്റ്റേറ്റിലെയും താമസക്കാരോടാണ് തല്‍ഫലമായി വീടുകള്‍ വിട്ടിറങ്ങാന്‍ തയ്യാറായിരിക്കാന്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. തീപിടിത്തം നിയന്ത്രിക്കാന്‍ ഫയര്‍ ക്രൂസ് ശ്രമിച്ച് വരുന്നുണ്ടെന്നും വായുവില്‍ നിന്നും ജലം ചീറ്റുന്നുണ്ടെന്നും എന്നാല്‍ ഏവരുടെയും വസ്തുവകകളെ സംരക്ഷിക്കാന്‍ ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് സാധിക്കില്ലെന്നും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മുന്നറിയിപ്പേകുന്നു.

ഈ പ്രദേശങ്ങളില്‍ കടുത്ത പുക കാരണം കാഴ്ചക്ക് പോലും ബ ുദ്ധിമുട്ട് നേരിടുന്നുണ്ട്. വായുവിന്റെ ഗുണനിലവാരവും ഇല്ലാതായിട്ടുണ്ട്. തീപിടിത്ത ഭീഷണി അനുഭവപ്പെട്ടാല്‍ ട്രിപ്പിള്‍ സീറോ നമ്പറില്‍ സഹായത്തിന് വിളിക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് വ ിവിധ ഇടങ്ങളില്‍ ബുഷ് ഫയര്‍ എല്ലാ വര്‍ഷവും അരങ്ങേറി കടുതക്ത നാശം വിതയ്ക്കുന്നതിനാല്‍ ഓരോ ബ ുഷ് ഫയര്‍ സീസണും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബുഷ് ഫയറില്‍ ക്യൂന്‍സ്ലാന്‍ഡില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായിരുന്നത്.



Other News in this category



4malayalees Recommends