ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടയിലും വീട് വിലകളുയരുന്നു; ദേശീയ ശരാശരി പെരുപ്പം ഒക്ടോബറില്‍ 0.4 ശതമാനം; മെല്‍ബണൊഴിച്ചുള്ള എല്ലായിടത്തും വില വര്‍ധനവ്; അമിത സപ്ലൈ കാരണം വിലയിടിയുമെന്ന പ്രവചനം പാളി

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടയിലും വീട് വിലകളുയരുന്നു; ദേശീയ ശരാശരി പെരുപ്പം ഒക്ടോബറില്‍ 0.4 ശതമാനം; മെല്‍ബണൊഴിച്ചുള്ള എല്ലായിടത്തും വില വര്‍ധനവ്; അമിത സപ്ലൈ കാരണം വിലയിടിയുമെന്ന പ്രവചനം പാളി
ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന വീട് വിലകള്‍ പൊടുന്നനെ കുത്തനെ ഇടിയുമെന്ന മുന്നറിയിപ്പുപ്പിനെ കാറ്റില്‍ പറത്തി കോവിഡ് പ്രതിസന്ധിക്കിടെയിലും രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയരുന്നു. സമീപവര്‍ഷങ്ങളിലെ ഈ വിലപ്പെരുപ്പം വെറുമൊരു കുമിളയാണെന്നും അത് ഏത് നിമിഷവും പൊട്ടിത്തകരുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധര്‍ ദീര്‍ഘകാലമായി മുന്നറിയിപ്പേകുന്നുണ്ട്. വീടുകളുടെ കാര്യത്തില്‍ അമിതമായ സപ്ലൈ സംജാതമാകുന്നതാണ് കുത്തനെ വിലയിയിടിയുന്നതിന് വഴിയൊരുക്കുകയെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകളെ നോക്ക് കുത്തിയാക്കി കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തെ വീട് വിലകളില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നത് തുടരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം കഴിഞ്ഞ അഞ്ച് മാസങ്ങളിലെ വിലയിടിവിന് ശേഷം ഒക്ടോബറില്‍ വീട് വിലയിലെ ദേശീയ ശരാശരിയില്‍ 0.4 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അതായത് കോവിഡ് പ്രതിസന്ധിക്കിടയില്‍ വീട് വിലകള്‍ വര്‍ധിച്ചിരിക്കുകയാണ്.

ഈ ആഴ്ച കോര്‍ലോജിക്ക് പുറത്ത് വിട്ട കണക്കുകളാണ് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തിയിരി ക്കുന്നത്.രണ്ടാം കോവിഡ് തരംഗം കാരണം കടുത്ത ലോക്ക്ഡൗണിലായ മെല്‍ബണ്‍ ഒഴിച്ചുള്ളിടങ്ങളില്‍ വീട് വിലകളില്‍ ഒക്ടോബറില്‍ പെരുപ്പമുണ്ടായിട്ടുണ്ട്. ഡാര്‍വിനില്‍ 1.2 ശതമാനവും പെര്‍ത്തില്‍ 0.6 ശതമാനവും സിഡ്‌നിയില്‍ 0.1 ശതമാനവും അഡലെയ്ഡില്‍ 1.2 ശതമാനവും വീട് വിലകള്‍ പെരുകിയിട്ടുണ്ട്.



Other News in this category



4malayalees Recommends