കോവിഡിനാല്‍ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്ട്രേലിയക്കാര്‍ക്ക് ടാസ്മാനിയ പുതിയ ഇന്റര്‍നാഷണല്‍ എന്‍ട്രി പോയിന്റ്; വരുന്ന മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് വിമാനങ്ങളിലായി 450 ഓസ്ട്രേലിയക്കാരെ ടാസ്മാനിയ വഴി തിരിച്ചെത്തിക്കും

കോവിഡിനാല്‍ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്ട്രേലിയക്കാര്‍ക്ക് ടാസ്മാനിയ പുതിയ ഇന്റര്‍നാഷണല്‍ എന്‍ട്രി പോയിന്റ്;  വരുന്ന മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് വിമാനങ്ങളിലായി 450 ഓസ്ട്രേലിയക്കാരെ ടാസ്മാനിയ വഴി തിരിച്ചെത്തിക്കും

കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്ട്രേലിയക്കാര്‍ക്ക് പ്രതീക്ഷയേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇവര്‍ക്ക് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നതിനുള്ള പുതിയ ഇന്റര്‍നാഷണല്‍ എന്‍ട്രി പോയിന്റായി ടാസ്മാനിയ വര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ടൂറിസ്റ്റുകള്‍ക്കും ഇത് അത്താണിയായി വര്‍ത്തിക്കും. ഹോബര്‍ട്ടില്‍ വച്ച് ഇത് സംബന്ധിച്ച പ്രസ്താവനകള്‍ മോറിസന്‍ നടത്തിയിരുന്നു.


ആ വേളയില്‍ സ്റ്റേറ്റ് പ്രീമിയര്‍ പീറ്റര്‍ ഗുട്ട് വിന്നും സന്നിഹിതനായിരുന്നു. ഇത് പ്രകാരം വരുന്ന മൂന്ന് മാസങ്ങള്‍ക്കിടെ മൂന്ന് വിമാനങ്ങളിലായി 450 ഓസ്ട്രേലിയക്കാരെ ടാസ്മാനിയ വഴി വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ച് കൊണ്ട് വരുന്നതായിരിക്കുമെന്നും മോറിസനും പീറ്ററും ഉറപ്പേകുന്നു. വിദേശത്ത് നിന്നുമെത്തുന്നവരെ ഹോബര്‍ട്ട് എയര്‍പോര്‍ട്ട് സ്വാഗതം ചെയ്യുകയും ചെയ്യും. ഇതിനായി സ്റ്റേറ്റ് ഗവണ്‍മെന്റ് പത്ത് മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.

ഇതിനായി എയര്‍പോര്‍ട് ഉടമ വകയിരുത്തിയ തുക കൂടിയാകുമ്പോള്‍ 17.5 മില്യണ്‍ ഫണ്ടാണ് വിമാനത്താവള നവീകരണത്തിനായി ലഭിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ 30 ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സിനും ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിനും ബയോസെക്യൂരിറ്റി ഓഫീസര്‍മാര്‍ക്കും ശമ്പളം നല്‍കാനായി 49.2 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും മോറിസന്‍ ഉറപ്പേകുന്നു. വിദേശത്ത് കുടുങ്ങിപ്പോയ ഓസ്ട്രേലിയക്കാരെ സ്വീകരിക്കാന്‍ ടാസ്മാനിയ തയ്യാറായതില്‍ ഫെഡറല്‍ സര്‍ക്കാരിന് ഏറെ നന്ദിയുണ്ടെന്നാണ് മോറിസന്‍ പ്രതികരിച്ചിരിക്കുന്നത്.



Other News in this category



4malayalees Recommends