ക്യൂന്‍സ്ലാന്‍ഡില്‍ കഴിഞ്ഞ രാത്രിക്കിടെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; നിലവില്‍ എട്ട് ആക്ടീവ് കേസുകള്‍ മാത്രം; പ്രാദേശികമായി പകര്‍ന്നത് മൊത്തം 1177 കേസുകള്‍; കോവിഡ് കവര്‍ന്നത് ആറ് ക്യൂന്‍സ്ലാന്‍ഡുകാരുടെ ജീവനുകള്‍

ക്യൂന്‍സ്ലാന്‍ഡില്‍ കഴിഞ്ഞ രാത്രിക്കിടെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല;  നിലവില്‍ എട്ട് ആക്ടീവ് കേസുകള്‍ മാത്രം;  പ്രാദേശികമായി പകര്‍ന്നത് മൊത്തം 1177 കേസുകള്‍;  കോവിഡ് കവര്‍ന്നത് ആറ് ക്യൂന്‍സ്ലാന്‍ഡുകാരുടെ ജീവനുകള്‍
ക്യൂന്‍സ്ലാന്‍ഡില്‍ കഴിഞ്ഞ രാത്രിക്കിടെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ട്വീറ്റ് ചെയ്ത് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസുക്ക് രംഗത്തെത്തി. നിലവില്‍ എട്ട് ആക്ടീവ് കേസുകളാണ് സ്റ്റേറ്റിലുള്ളത്. പ്രാദേശികമായി പകര്‍ന്ന 1177 കോവിഡ് കേസുകളാണ് ഇവിടെയുണ്ടായിട്ടുള്ളത്. മാഹമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സ്റ്റേറ്റില്‍ മരിച്ച ആറ് പേരും ഇതില്‍ പെടുന്നു. ഏറ്റവും ഒടുവിലായി ബുധനാഴ്ചയായിരുന്നു ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അന്ന് രണ്ട് പേര്‍ക്കായിരുന്നു ഇവിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഈ രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമായിരുന്നു.സ്റ്റേറ്റില്‍ നാളിതുവരെ 1,26,3289 കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നതെന്നും പ്രീമിയര്‍ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ക്യൂന്‍സ്ലാന്‍ഡില്‍ ഇതുവരെ രോഗം പിടിപെട്ടവരില്‍ 1163 പേര്‍ക്കാണ് സുഖം പ്രാപിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ ക്യൂന്‍സ്ലാന്‍ഡുകാര്‍ തയ്യാറായതാണ് രോഗം സ്റ്റേറ്റില്‍ അധികം അപകടം സൃഷ്ടിക്കാതിരുന്നതെന്നാണ് പ്രീമിയര്‍ നേരത്തെ ജനത്തെ അഭിനന്ദിച്ചിരുന്നത്.

വിക്ടോറിയ പോലുള്ള സ്റ്റേറ്റുകളില്‍ കടുത്ത തോതില്‍ കോവിഡ് രണ്ടാം തരംഗം അപകടം വിതച്ചപ്പോഴും ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡിന് നാശം വിതയ്ക്കാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വിക്ടോറിയ, എന്‍എസ്ഡബ്ല്യൂ തുടങ്ങിയ കോവിഡ് ഹോട്ട്സ്പോട്ടുകളില്‍ നിന്നും വരുന്നവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡ് രോഗത്തിന്റെ മൂര്‍ധന്യ വേളയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും ക്വാറന്റൈന്‍ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കിയതും സ്റ്റേറ്റില്‍ രോഗത്തെ പിടിച്ച് കെട്ടുന്നതിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.





Other News in this category



4malayalees Recommends