പ്രിയ സുഹൃത്ത് മോദിക്കിഷ്ടപ്പെട്ട കിച്ചടി ഉണ്ടാക്കി ; വ്യാപാര കരാര്‍ ആഘോഷിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

പ്രിയ സുഹൃത്ത് മോദിക്കിഷ്ടപ്പെട്ട കിച്ചടി ഉണ്ടാക്കി ; വ്യാപാര കരാര്‍ ആഘോഷിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഇന്ത്യയുമായി പുതിയ വ്യാപാര കരാറിലെത്തിയ സന്തോഷം പങ്കുവയ്ക്കാന്‍ നരേന്ദ്രമോദിക്കിഷ്ടപ്പെട്ട കിച്ചടി ഉണ്ടാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. കിച്ചടി ഉണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും മോറിസണ്‍ പങ്കുവച്ചു.

Australia and India are 'natural partners', says Prime Minister Scott  Morrison at Raisina Dialogue

വ്യാപാര കരാറിലെത്തിയ സന്തോഷം പങ്കുവയ്ക്കാന്‍ കറി ടു നൈറ്റിലേക്ക് പ്രിയ സുഹൃത്ത് നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ നിന്നുള്ള കറികളാണ് ഉണ്ടാക്കിയത്. മോദിയുടെ പ്രിയപ്പെട്ട കിച്ചടി ഉള്‍പ്പെടെ എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്.

താനുണ്ടാക്കിയ കറികള്‍ ഭാര്യ ജെന്നിയും മക്കളും അമ്മയും ആസ്വദിച്ചെന്നും മോറിസണ്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്ന 96 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും സീറോ ഡ്യൂട്ടി ആക്‌സസ് നല്‍കുന്നതാണ് ഏപ്രില്‍ 2ന് ഒപ്പിട്ട കരാര്‍. വ്യാപാരം മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം.

Other News in this category



4malayalees Recommends