നിങ്ങളുടെ ഭരണ പരാജയം, സാമ്പത്തിക രംഗത്ത് രാജ്യത്തിന് തിരിച്ചടി, കോവിഡ് പ്രതിസന്ധിയില്‍ വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയില്ല, ആര്‍ക്കും നിങ്ങളെ അറിയില്ല ; സ്‌കോട്ട് മൊറിസണിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനിസി

നിങ്ങളുടെ ഭരണ പരാജയം, സാമ്പത്തിക രംഗത്ത് രാജ്യത്തിന് തിരിച്ചടി, കോവിഡ് പ്രതിസന്ധിയില്‍ വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയില്ല, ആര്‍ക്കും നിങ്ങളെ അറിയില്ല ; സ്‌കോട്ട് മൊറിസണിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനിസി
ജനങ്ങള്‍ക്ക് അറിയാത്ത നേതാവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണിന്റെ പരിഹാസത്തിന് മറുപടിയുമായി ഫെഡറല്‍ പ്രതിപക്ഷ നേതാവ് ആന്റണി ആല്‍ബനിസി രംഗത്ത്. ഇലക്ഷന്‍ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്പരം വാഗ്വാദങ്ങളിലാണ് നേതാക്കള്‍.

സാമ്പത്തിക രംഗം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നിങ്ങളേയും നിങ്ങളുടെ ടീമിനേയും ആര്‍ക്കും മനസിലാകുന്നില്ലെന്നും ആല്‍ബനീസി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ പൊതു ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായി, എല്ലാവര്‍ക്കും എന്ന അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Anthony Albanese defends his experience as Scott Morrison takes aim at  Labor leader ahead of call on federal election date - ABC News

നേരത്തെ സമീപ കാലത്ത് മറ്റ് രാജ്യങ്ങള്‍ അഭിമുഖികരിച്ച പേടിസ്വപ്നങ്ങളൊന്നും ഓസ്‌ട്രേലിയ നേരിട്ടില്ലെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി രംഗത്തുവന്നിരുന്നു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മയിലുണ്ടായ കുറവ്, ജോബ് കീപ്പര്‍, സാമ്പത്തിക രംഗത്തെ നടപടികള്‍ തുടങ്ങിയവയൊക്കെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടി.

ഇലക്ഷന്‍ തിയതി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മഹാമാരിക്കാലത്ത് ലിബറല്‍ സഖ്യം സാമ്പത്തിക മേഖലയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തുവെന്ന് സ്‌കോട്ട് മോറിസണ്‍ അവകാശപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആറ് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കാണ് രാജ്യത്ത് തുടക്കമായത്.

ഏറെ നാള്‍ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്തപ്പെട്ട ലേബര്‍ പാര്‍ട്ടിക്ക് ഇത്തവണത്തെ ഫെഡറല്‍ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. 2019 ലെ തോല്‍വിക്ക് പിന്നാലെ ലേബര്‍ തലപ്പത്ത് അവരോധിക്കപ്പെട്ട ആന്റണി അല്‍ബനിസിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ വെക്കുന്നു.

ഇത്തവണ അധികാരം തിരിച്ചു പിടിച്ചാല്‍ ഓസ്‌ട്രേലിയയുടെ 31 മത് പ്രധാന മന്ത്രി സ്ഥാനമാണ് അല്‍ബനിസിയെ കാത്തിരിക്കുന്നത്.

Other News in this category



4malayalees Recommends