ചെര്‍ണോബിലില്‍ പ്രവേശിച്ച റഷ്യന്‍ സൈനികര്‍ക്ക് ആയുസ്സ് ഒരു വര്‍ഷം മാത്രം; മുന്നറിയിപ്പ് നല്‍കി ഉക്രെയിന്‍ മന്ത്രി; സുപ്രധാന ഭാഗങ്ങള്‍ സൈനികര്‍ മോഷ്ടിച്ച് കൊണ്ടുപോയതായി സൂചന

ചെര്‍ണോബിലില്‍ പ്രവേശിച്ച റഷ്യന്‍ സൈനികര്‍ക്ക് ആയുസ്സ് ഒരു വര്‍ഷം മാത്രം; മുന്നറിയിപ്പ് നല്‍കി ഉക്രെയിന്‍ മന്ത്രി; സുപ്രധാന ഭാഗങ്ങള്‍ സൈനികര്‍ മോഷ്ടിച്ച് കൊണ്ടുപോയതായി സൂചന

ചെര്‍ണോബില്‍ ആണവ പ്ലാന്റ് പിടിച്ചെടുത്ത റഷ്യന്‍ സൈനികര്‍ ചില മാരകമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ റിസേര്‍ച്ച് ലാബുകളില്‍ നിന്നും മോഷ്ടിച്ചതായി ഉക്രെയിന്റെ എക്‌സ്‌ക്ലൂഷന്‍ സോണ്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റേറ്റ് ഏജന്‍സി.


പ്രവര്‍ത്തനം നിലച്ച പവര്‍ പ്ലാന്റ് ഫെബ്രുവരി 24നാണ് മോസ്‌കോയില്‍ നിന്നെത്തിയ സൈന്യം പിടിച്ചെടുത്തത്. ഒരു മാസത്തോളം ഉയര്‍ന്ന റേഡിയോ ആക്ടീവ് മേഖല റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. മാര്‍ച്ച് 31നാണ് ഇവര്‍ ഇവിടെ നിന്നും മടങ്ങിയത്.

റഷ്യന്‍ സൈനികര്‍ മേഖലയിലെ രണ്ട് ലാബുകളില്‍ കടന്നുകയറിയതായി ഏജന്‍സി വ്യക്തമാക്കി. ഇക്കോസെന്റര്‍ റിസേര്‍ച്ച് ബേസിലെത്തിയ റഷ്യക്കാര്‍ സ്‌റ്റോറേജ് ഏരിയയില്‍ കടന്ന് 133 ഉയര്‍ന്ന റേഡിയോആക്ടീവ് പദാര്‍ത്ഥങ്ങള്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്യ

റഷ്യന്‍ സൈനികര്‍ ഞെട്ടിക്കുന്ന തരത്തിലാണ് ആണവ റേഡിയേഷന്‍ നേരിട്ടിരിക്കുന്നതെന്ന് ഉക്രെയിന്‍ എനര്‍ജി മന്ത്രി ജെര്‍മ്മന്‍ ഗുലാഷ്‌ചെങ്കോ പറഞ്ഞു. ഇതുമൂലം ചിലര്‍ക്ക് ഒരു വര്‍ഷം വരെ മാത്രമേ പരമാവധി ആയുസ്സ് കാണാന്‍ ഇടയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റേഡിയേഷന്‍ മൂലം മോശമായ മണ്ണ് കുഴിച്ചെടുത്ത് ബാഗുകളില്‍ നിറച്ചാണ് കൊണ്ടുപോയിരിക്കുന്നതെന്ന് ഗുലാഷ്‌ചെങ്കോ വ്യക്തമാക്കി. ഇത്തരത്തില്‍ റേഡിയേഷന്‍ നേരിട്ടാല്‍ പരമാവധി ഒരു വര്‍ഷം വരെയാകും ആയുസ്സ്. വിവിധ രോഗങ്ങള്‍ ബാധിച്ച് പതിയെ ആകും മരണം, മന്ത്രി വ്യക്തമാക്കി.
Other News in this category



4malayalees Recommends