ഓസ്‌ട്രേലിയയുടെ പലിശ നിരക്ക് അടുത്ത വര്‍ഷം 1.5 ശതമാനത്തിലെത്തും; വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ രാജ്യത്തെ കേന്ദ്ര ബാങ്ക് ഇടപെടുന്നതോടെ വര്‍ദ്ധന

ഓസ്‌ട്രേലിയയുടെ പലിശ നിരക്ക് അടുത്ത വര്‍ഷം 1.5 ശതമാനത്തിലെത്തും; വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ രാജ്യത്തെ കേന്ദ്ര ബാങ്ക് ഇടപെടുന്നതോടെ വര്‍ദ്ധന

ഓസ്‌ട്രേലിയയിലെ പലിശ നിരക്കുകള്‍ 1.5 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് അടുത്ത വര്‍ഷം പകുതിയോടെ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.


രാജ്യത്തെ ഔദ്യോഗിക പലിശ നിരക്ക് 2022 അവസാനത്തോടെ 1 ശതമാനത്തിലേക്കും, 2023 മധ്യത്തോടെ 1.5 ശതമാനത്തിലേക്കും എത്തുമെന്നാണ് എഎംപി ക്യാപിറ്റലിസ്റ്റ് ഇക്കണോമിസ്റ്റ് ഡയാന മൗസിനയുടെ പ്രവചനം.

ഓസ്‌ട്രേലിയയുടെ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ 0.1 ശതമാനമെന്ന റെക്കോര്‍ഡ് നിരക്കിലാണ്. 'ആര്‍ബിഎ പലിശ നിരക്ക് ഉയര്‍ത്തുന്നതിന് അരികിലാണ്. വരുന്ന മാസങ്ങളില്‍ നിരക്ക് വര്‍ദ്ധന നടപ്പാക്കുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. 2023ല്‍ 1.5 ശതമാനത്തിലേക്ക് പലിശ നിരക്ക് എത്തിക്കാനാണ് ശ്രമം നടക്കുക', മൗസിന പറഞ്ഞു.

2024ല്‍ നിരക്ക് കുറയ്ക്കാനും, 2025ല്‍ ഇത് വീണ്ടും ഉയര്‍ത്താനുമാണ് നീക്കം നടക്കുക. പണപ്പെരുപ്പം അസ്വസ്ഥത സൃഷ്ടിക്കുന്ന അവസരത്തിലാണ് കര്‍ശന നടപടികളിലേക്ക് ആര്‍ബിഎ മാറുന്നത്.

2023ല്‍ ഭവന വില ദേശീയ തലത്തില്‍ 5 മുതല്‍ 10 ശതമാനം വരെ താഴുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തില്‍ ഓഹരി വിപണിയിലെ പ്രകടനവും താഴും.
Other News in this category



4malayalees Recommends