വിമാനത്താവളത്തിലെ തിരക്ക് ഇനി ഒഴിവാകും, അവധിക്കാല തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഐസൊലേഷനില്‍ ഇളവ്

വിമാനത്താവളത്തിലെ തിരക്ക് ഇനി ഒഴിവാകും, അവധിക്കാല തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഐസൊലേഷനില്‍ ഇളവ്
അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഐസൊലേഷന്‍ നിയന്ത്രണങ്ങളില്‍ വിക്ടോറിയ ഇളവ് നടപ്പിലാക്കി. സംസ്ഥാനത്തെ ക്‌ളോസ് കോണ്‍ടാക്ട് നിബന്ധനകളില്‍ ഇളവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യകതമാക്കി.

വിക്ടോറിയയിലെ ക്‌ളോസ് കോണ്‍ടാക്ട് നിര്‍ദ്ദേശങ്ങളിലും വാക്‌സിന്‍ നിബന്ധനകളിലും മാറ്റം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

സംസ്ഥാനത്ത് വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഐസൊലേഷന്‍ നിയമങ്ങളില്‍ മാറ്റം നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രീമിയര്‍ ഇക്കാര്യം പറഞ്ഞത്.

എയര്‍ലൈന്‍ സ്റ്റാഫില്‍ ക്ലോസ് കോണ്‍ടാക്ട് ആകുന്നവരുടെ ഐസൊലേഷന്‍ നിയമങ്ങളിലാണ് മാറ്റം നടപ്പിലാക്കുന്നതെന്ന് വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു. ക്‌ളോസ് കോണ്‍ടാക്ട് ആകുന്ന പൈലറ്റുമാര്‍, ക്രൂ, എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ബാഗേജ് കൈകാര്യം ചെയ്യുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് തൊഴിലാളികള്‍ക്ക് ഐസൊലേഷന്‍ ബാധകമായിരിക്കില്ല. ചൊവ്വാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

റാപിഡ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്ന, രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ജോലി ചെയ്യാം എന്നാണ് നിര്‍ദ്ദേശം. അഞ്ചു ദിവസം RAT പരിശോധന നടത്തുകയും ജോലിയില്‍ അല്ലാത്ത സാഹചര്യങ്ങളില്‍ ഐസൊലേഷന്‍ നിബന്ധനകള്‍ പാലിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയോ പരിശോധനയില്‍ പോസിറ്റീവ് ആവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഇളവ് ബാധകമായിരിക്കില്ല.

ന്യൂ സൗത്ത് വെയില്‍സില്‍ ഈ മാറ്റം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു.അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നടപടി. ആഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. കേസുകള്‍ ഉയര്‍ന്ന് നില്‍കുമ്പോള്‍ ഇത് നടപ്പിലാക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിക്ടോറിയയില്‍ പുതിയതായി 10,293 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.വീടുകളിലെ ക്‌ളോസ് കോണ്‍ടാക്ട് നിര്‍ദ്ദേശങ്ങള്‍, QR കോഡ്, വാക്‌സിനേഷന്‍ നിബന്ധനകള്‍ തുടങ്ങിയവയിലാണ് മാറ്റം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends