കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ആവേശം പോരാ! 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്; ലക്ഷ്യം സാമ്പത്തിക ഉത്തേജനം

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ആവേശം പോരാ! 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്; ലക്ഷ്യം സാമ്പത്തിക ഉത്തേജനം

2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അനുമതി നേടി ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്. പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകുകയെന്ന ലക്ഷ്യത്തോടെയാണ് വിക്ടോറിയ ഗെയിംസ് നടത്തിപ്പിനായി മുന്നോട്ട് വന്നിരിക്കുന്നത്.


മെല്‍ബണ്‍ ആസ്ഥാനമായുള്ള വിക്ടോറിയയ്ക്ക് ഫെബ്രുവരിയിലാണ് ഗെയിംസ് നടത്തിപ്പിനുള്ള അവകാശം നേടാന്‍ പ്രത്യേക ചര്‍ച്ചാ കാലാവധി അനുവദിച്ചത്.

'2026 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി വിക്ടോറിയയെ തെരഞ്ഞെടുത്തത് അഭിമാനാര്‍ഹമായ നേട്ടമാണ്. ലോകത്തെ നമ്മുടെ സ്‌റ്റേറ്റിലേക്ക് സ്വാഗതം ചെയ്യാനായി കാത്തിരിക്കുന്നു', വിക്ടോറിയ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചു.

മുന്‍ ബ്രിട്ടീഷ് കോളനികളിലാണ് കായിക മാമാങ്കം നടത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ അഞ്ച് എഡിഷനുകളില്‍ നാലും ഓസ്‌ട്രേലിയയിലോ, ബ്രിട്ടനിലോ നടത്തേണ്ടി വന്നതോടെ ഗെയിംസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി മാറുന്നുണ്ട്.

ഓസ്‌ട്രേലിയയ്ക്ക് പുറത്ത് മറ്റൊരു രാജ്യമോ, നഗരമോ 2026 ഗെയിംസ് നടത്തിപ്പിനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം ഇംഗ്ലീഷ് നഗരമായ ബര്‍മിംഗ്ഹാം നഗരത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.
Other News in this category



4malayalees Recommends