ഓസ്‌ട്രേലിയയില്‍ വീട്ടുവാടക 'സ്‌ഫോടനാത്മകം'! മെല്‍ബണിലും, സിഡ്‌നിയിലും പ്രാന്തപ്രദേശങ്ങളില്‍ ഭവനവില താഴ്ന്നു; തലസ്ഥാന നഗരങ്ങളില്‍ കഴിഞ്ഞ 12 മാസത്തിനിടെ വാടക ഉയര്‍ന്നത് 11.8 ശതമാനം

ഓസ്‌ട്രേലിയയില്‍ വീട്ടുവാടക 'സ്‌ഫോടനാത്മകം'! മെല്‍ബണിലും, സിഡ്‌നിയിലും പ്രാന്തപ്രദേശങ്ങളില്‍ ഭവനവില താഴ്ന്നു; തലസ്ഥാന നഗരങ്ങളില്‍ കഴിഞ്ഞ 12 മാസത്തിനിടെ വാടക ഉയര്‍ന്നത് 11.8 ശതമാനം

വാടകയ്ക്ക് നല്‍കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറഞ്ഞതോടെ ഓസ്‌ട്രേലിയയില്‍ വാടക കുതിച്ചുയര്‍ന്നു. ഒരു പ്രതിസന്ധിയെയാണ് രാജ്യം മുന്നില്‍ കാണുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.


തലസ്ഥാന നഗരത്തിലെ വാടക ഒരു വര്‍ഷത്തിനിടെ 11.8 ശതമാനമാണ് ഉയര്‍ന്നത്. ഏപ്രില്‍ 12 വരെയുള്ള മാസത്തില്‍ 2.2 ശതമാനം വര്‍ദ്ധനവിന് ശേഷമാണ് ഈ കുതിപ്പെന്ന് എസ്‌ക്യുഎം റിസേര്‍ച്ച് വ്യക്തമാക്കി.

SQM Rental prices

തലസ്ഥാന നഗരത്തിലെ ഭവന വാടക 14.7 ശതമാനവും, യൂണിറ്റ് വാടക 11.2 ശതമാനവുമാണ് ഉയര്‍ന്നത്. ഇതോടെ നിരവധി കുടുംബങ്ങളും, നിരവധി ചെറുപ്പക്കാരും വീട് കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് എസ്‌ക്യുഎം റിസേര്‍ച്ച് മാനേജിംഗ് ഡയറക്ടര്‍ ലൂയിസ് ക്രിസ്റ്റഫര്‍ ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ വലിയ തലസ്ഥാനങ്ങളിലേക്ക് ആളുകള്‍ തിരിച്ചെത്തുന്നതും വാടക വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. സിഡ്‌നി സിബിഡിയിലും, മെല്‍ബണ്‍ സിബിഡിയിലും കഴിഞ്ഞ 30 ദിവസത്തിനിടെ യഥാക്രമം 5.5 ശതമാനവും, 7.4 ശതമാനവും വീതമാണ് നിരക്ക് വര്‍ദ്ധിച്ചത്.

ബ്രിസ്‌ബെയിനിലാണ് ഹൗസ്, യൂണിറ്റ് റെന്റുകളില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം, 15.2 ശതമാനം വരെയാണ് ഇവിടെ വാടക കൂടിയത്.
Other News in this category



4malayalees Recommends