സിഡ്നി റോയല്‍ ഈസ്റ്റര്‍ ഷോയില്‍ കൊല്ലപ്പെട്ട 17 കാരന് അച്ഛനാകാനുള്ള ഒരുക്കത്തിലയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയാറ്റി പെലെ ഫലേറ്റലിന് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.
സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ 17 കാരന്റെ കാമുകി ഗര്‍ഭിണിയെന്ന് അറിയിക്കുകയായിരുന്നു. റൂമറുകള്‍ ശരിയാണ്. തന്റെ സുന്ദരിയായ സഹോദരി കുഞ്ഞിനായി കാത്തിരിക്കുന്നു. സ്കാനിങ്ങ് ചിത്രം പങ്കുവച്ച് സഹോദരി കുറിച്ചു. മിനി പെലെയെ കാണാന്‍ കാത്തിരിക്കുകയാണെന്നും സഹോദരി കുറിച്ചു.
പെലെയുടെ വിയോഗത്തില്‍ കുടുംബം ദുഖത്തിലാണ്. ദൈവത്തിന് അവനെ കുറിച്ച് മറ്റ് പദ്ധതിയുണ്ടാകുമെന്നും സഹോദരി ഓണ്‍ലൈനില്‍ കുറിച്ചു.
ഈസ്റ്റര്‍ ഷോയില്‍ നടന്ന അക്രമത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി. മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നുപോയി ചെക്കിങ്ങ് പൂര്‍ത്തിയാക്കിയ ശേഷമാകും കാര്‍ണിവലില്‍ പ്രവേശനം.