വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അര്‍ദ്ധരാത്രി മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തുന്നു ; കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെ ലിസ്റ്റ് ഇനി മാറും, ആശുപത്രികളില്‍ ഒഴികെ എല്ലായിടത്തും വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അര്‍ദ്ധരാത്രി മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ കോവിഡ് രോഗിയുമായി അടുത്ത കോണ്‍ടാക്ട് എന്നതിന്റെ നിര്‍വ്വചനം മാറുകയാണ്. കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവര്‍ മാത്രമാണ് ക്ലോസ് കോണ്‍ടാക്ടിലുണ്ടാകുക. ക്ലോസ് കോണ്‍ടാക്ടിലുള്ളവര്‍ മാത്രം ഐസൊലേഷനിലിരുന്നാല്‍ മതിയെന്ന് പ്രീമിയര്‍ മാര്‍ക്ക് മാക്‌ഗോവന്‍ പറഞ്ഞു.

ഈസ്റ്ററോടെ നൈറ്റ് ക്ലിബിലേയും കണ്‍വെന്‍ഷന്‍ സെന്ററിലേയും ഫങ്ഷന്‍ സെന്ററുകളിലേയും നിയന്ത്രണങ്ങള്‍ നീക്കം ചയ്യും. സ്വകാര്യ ഒത്തു കൂടലിലെ പരിധിയും അവസാനിപ്പിക്കും.ആശുപത്രികളില്‍ ഒഴിച്ച് മറ്റ് ഒരിടത്തും നിയന്ത്രണം ആവശ്യമില്ലെന്നാണ് നിലവില്‍ അഭിപ്രായം ഉയരുന്നത്.

SafeWA sign

കോവിഡ് പ്രതിസന്ധിയില്‍ കാര്യമായ മാറ്റമുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടേയും ഐസിയു കേസുകളുടെയും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇളവുകള്‍ നല്‍കുന്നത്. 215 പേര്‍ ചികിത്സയിലുള്ളവരില്‍ നാലു പേര്‍ ഐസിയുവിലാണ്. 30 ഉം 90ഉം വയസ്സുള്ള രണ്ടു പേര്‍ മരിച്ചു.39591 പേര്‍ക്കാണ് നിലവില്‍ രോഗമുള്ളത്. ഇതില്‍ 7426 പുതിയ കേസുകള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്.

Other News in this category

4malayalees Recommends