ലോകത്തിലെ ഏറ്റവും 'ഹോട്ട്' ട്രക്ക് ഡ്രൈവര്‍ എന്ന് പേരുകേട്ട സുന്ദരി ഒണ്‍ലി ഫാന്സില് സൂപ്പര്‍താരമായി മാറിയതോടെ ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഒണ്‍ലി ഫാന്സില് 150,000 ഡോളര്‍ വരെ വര്‍ഷത്തില്‍ വരുമാനം നേടിയതോടെയാണ് തന്നെ ശരീരത്തിന്റെ പേരില്‍ ചിലര്‍ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ബ്ലെയ്സ് വില്ല്യംസ് പറയുന്നു.
സൗത്ത് ഓസ്ട്രേലിയ അഡലെയ്ഡില്‍ നിന്നുള്ള ഈ യുവതി ലോകത്തിലെ ഏറ്റവും വലിയ ട്രക്കുകളില്‍ ഒന്നിന്റെ ഡ്രൈവറാണ്. ഒരു ദശകത്തിലേറെയായി ട്രക്കിംഗ് ചെയ്ത് വരുന്ന 29-കാരിക്ക് 2020ല്‍ ഒണ്‍ലി ഫാന്‍സ് പേജില്‍ സെക്സി കണ്ടന്റ് നല്കാന് തുടങ്ങിയതോടെയാണ് ഇവര്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്.
ശരീരത്തെ പരിഹസിക്കാനും, ട്രക്കിംഗ് മേഖലയ്ക്ക് അകത്ത് നിന്നും, പുറത്ത് നിന്നും വിവേചനം നേരിടാനും തുടങ്ങി. ചിലര്‍ക്ക് തന്നെ ജോലിയില്‍ നിന്നും തന്നെ പുറത്താക്കാനാണ് ആഗ്രഹമെന്നും ബ്ലെയ്സ് വില്ല്യംസ് പറയുന്നു. ഒണ്‍ലി ഫാന്‍സ് തുടങ്ങുന്നതിന് മുന്‍പ് ആളുകള്‍ക്ക് ആരാധനയാണെന്നാണ് തോന്നിയത്. പക്ഷെ ഇതിന് ശേഷം താനൊരു വേശ്യയെന്ന തരത്തിലാണ് ആളുകളുടെ കമന്റെന്ന് വില്ല്യംസ് വ്യക്തമാക്കി.
ആളുകള്‍ക്ക് കാണാന്‍ താല്പര്യമുള്ള ചിത്രങ്ങളും, വീഡിയോയുമാണ് വില്‍ക്കുന്നത്. അല്ലാതെ ലൈംഗികമായ നടപടികളല്ല. പ്രധാനമായും സ്ത്രീകളാണ് തനിക്ക് നേരെ ആരോപണം ഉന്നയിക്കുന്നതെന്നും വില്ല്യംസ് പറഞ്ഞു. കാലിന് പരുക്കേറ്റതോടെ ട്രക്ക് ഓടിക്കാന്‍ ബുദ്ധിമുട്ടായി മാറുകയും, ഇതിനിടെ ഒണ്‍ലി ഫാന്‍സ് അക്കൗണ്ട് ആരംഭിക്കുകയുമായിരുന്നു.