മുട്ട വില വര്‍ദ്ധിക്കുന്നു; ഉത്പാദന ചെലവ് ഉയര്‍ന്നതും, ലഭ്യത കുറഞ്ഞതും കാരണം; ക്ഷാമം മാസങ്ങള്‍ നീളുമെന്ന് ഉത്പാദകര്‍; സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും മുട്ട 'അപ്രത്യക്ഷമായി' തുടങ്ങി

മുട്ട വില വര്‍ദ്ധിക്കുന്നു; ഉത്പാദന ചെലവ് ഉയര്‍ന്നതും, ലഭ്യത കുറഞ്ഞതും കാരണം; ക്ഷാമം മാസങ്ങള്‍ നീളുമെന്ന് ഉത്പാദകര്‍; സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും മുട്ട 'അപ്രത്യക്ഷമായി' തുടങ്ങി

സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളിലേക്ക് മുട്ട എത്തിക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. മുട്ടയുടെ ക്ഷാമം ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും, ഇത് വില വര്‍ദ്ധനവിന് കാരണമാകുമെന്നും ഉത്പാദകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


മഹാമാരി മൂലം മുട്ടയ്ക്ക് ആവശ്യം കുറഞ്ഞതാണ് ചില സ്റ്റേറ്റുകളില്‍ ക്ഷാമത്തിന് ഇടയാക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് പക്ഷികളുടെ എണ്ണം കുറയ്ക്കാതെ മാര്‍ഗ്ഗമില്ലാതായിരുന്നു. വിലക്കുകളില്‍ ഇളവ് വരികയും, അതിര്‍ത്തികളും, ഹോസ്പിറ്റാലിറ്റി മേഖലയും തുറന്നതോടെ മുട്ടയ്ക്ക് ആവശ്യം ക്രമാതീതമായി വര്‍ദ്ധിച്ചു.

limit of eggs

മുട്ട ഉത്പാദനത്തിന് ആവശ്യമായി വരുന്ന ചെലവ് ഉയര്‍ന്നതും, ക്യൂന്‍സ്‌ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം എന്നിവ വിതരണത്തെ സാരമായി ബാധിച്ചു. മുട്ട ബാക്കി വരുന്നത് ഒഴിവാക്കാന്‍ കര്‍ഷകര്‍ പക്ഷികളെ നേരത്തെ തന്നെ ഒഴിവാക്കിയത് മൂലം ഉത്പാദനം 30% കുറഞ്ഞതായി ടാസ്മാനിയയിലെ പ്യൂവര്‍ ഫുഡ്‌സ് എഗ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെയ്റ്റ് ഡാലി പറഞ്ഞു.

ഉത്പാദന ചെലവ് ഉയരുന്നതിനാല്‍ കോഴികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ വരും ദിനങ്ങളില്‍ മുട്ട വില വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends