ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരുന്നു; നടുവേദനയുമായി എത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു; അന്വേഷണവുമായി വെസ്റ്റ് ഓസ്‌ട്രേലിയ ആരോഗ്യ വകുപ്പ്

ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരുന്നു; നടുവേദനയുമായി എത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു; അന്വേഷണവുമായി വെസ്റ്റ് ഓസ്‌ട്രേലിയ ആരോഗ്യ വകുപ്പ്

ചികിത്സയ്ക്കായി കാത്തിരുന്ന് 70കളില്‍ പ്രായമുള്ള സ്ത്രീ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരച്ച് വെസ്റ്റ് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് അധികൃതര്‍. ബസില്‍ടണ്‍ ഹെല്‍ത്ത് ക്യാംപസ് ഹോസ്പിറ്റലില്‍ ഏകദേശം മൂന്ന് മണിക്കൂറോളം കാത്തിരുന്ന രോഗി നടുവേദനയുമായാണ് എത്തിയതെന്നാണ് വിവരം.


എന്നാല്‍ ഇതിന് ശേഷം ഇവര്‍ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ സംഭവിച്ച പെട്ടെന്നുള്ള മരണം അന്വേഷിക്കുകയാണെന്ന് വെസ്റ്റ് ഓസ്‌ട്രേലിയ കണ്‍ട്രി ഹെല്‍ത്ത് സര്‍വ്വീസ് ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് മോഫെറ്റ് പറഞ്ഞു.

ആശുപത്രിയില്‍ എത്തിച്ചേര്‍ന്ന രോഗിയെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള ചികിത്സയാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. രോഗിയുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച മോഫെറ്റ് ഈ നഷ്ടത്തിന് പകരം വെയ്ക്കാന്‍ കഴിയില്ലെങ്കിലും സംഭവം പൂര്‍ണ്ണമായി അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

അതേസമയം ബസേല്‍ടണ്‍ ഹെല്‍ത്ത് ക്യാംപസിലെ ജീവനക്കാര്‍ സമൂഹത്തിന് പരിചരണമേകാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 മഹാമാരിക്ക് ശേഷം വെസ്റ്റ് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റല്‍ സിസ്റ്റവും, എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്രതികരണവും അധിക സമ്മര്‍ദം നേരിടുകയാണ്.
Other News in this category



4malayalees Recommends